ശാസ്ത്രം യുക്തിയുണര്‍ത്തുന്നു: പ്രൊഫ. സി രവീന്ദ്രനാഥ്

0

ആഗസ്റ്റ് 20 ശാസ്ത്രാവബോധ ദിനം

ആവര്‍ത്തനപട്ടികയുടെ 150-ാം വാര്‍ഷികാഘോഷം പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: മനുഷ്യന്റെ യുക്തിയെ ഉണര്‍ത്തുന്നതാണ് ശാസ്ത്രവിദ്യാഭ്യാസത്തിന്റെ പ്രസക്തിയെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. തിരുവനന്തപുരം മേഖല സംഘടിപ്പിച്ച ആവര്‍ത്തനപട്ടികയുടെ നൂറ്റമ്പതാം വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രം പഠിക്കുന്നത് മികച്ച മാര്‍ക്കിനുടമയാകാനല്ല, മറിച്ച് മനസ്സില്‍ മാറ്റമുണ്ടാക്കാനാണ്. ചിന്തയ്ക്ക് യുക്തിയും ശാസ്ത്രബോധവും വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന പരിപാടിയില്‍ ടി പി സുധാകരന്‍ അധ്യക്ഷത വഹിച്ചു. ആവര്‍ത്തനപ്പട്ടികയിലെ മൂലകങ്ങളെ പരിചയപ്പെടുത്തുന്ന ക്യൂആര്‍ കോഡിന്റെ പ്രകാശനം നഗരസഭ ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവികുമാര്‍ നിര്‍വഹിച്ചു. പ്രൊഫ. സി.പി. അരവിന്ദാക്ഷന്‍ മാസ്റ്റര്‍ ആമുഖപ്രഭാഷണം നടത്തി. സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി വൈസ് ചെയര്‍പേഴ്സണ്‍ രജിത രാജ്, പ്രിന്‍സിപ്പല്‍ ഹെഡ്മിസ്ട്രസ് ജെ. രാജശ്രീ, ഹെഡ്മിസ്ട്രസ് സി.എം. വിന്‍സ്ടി, മേഖലാ സെക്രട്ടറി ആര്‍. ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാല്‍ കെ.എല്‍. പ്രീത സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ പി. വേണുഗോവിന്ദ് നന്ദിയും പറഞ്ഞു.
പ്രൊഫ. സിപി അരവിന്ദാക്ഷന്‍ മാസ്റ്റര്‍ ആവര്‍ത്തനപ്പട്ടികയുടെ പ്രത്യേകതകളെക്കുറിച്ച് കുട്ടികളുമായി നടത്തിയ സംവാദം ശ്രദ്ധേയമായി. 118 മൂലകങ്ങളെയും ഡിസ്പ്ലേകാര്‍ഡില്‍ പ്രദര്‍ശിപ്പിച്ച് ഒരു ഇന്‍ററാക്ടീവ് ആവര്‍ത്തനപ്പട്ടികയാണ് കുട്ടികള്‍ നിര്‍മിച്ചത്. പരിപാടികള്‍ക്ക് ജില്ലാകമ്മിറ്റി അംഗം പി. ഗിരീശന്‍, മേഖലാ പ്രസിഡന്‍റ് പി. പ്രദീപ്, സെക്രട്ടറി ആര്‍. ജയചന്ദ്രന്‍, പി. വേണുഗോവിന്ദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

You may have missed