സയൻസ് മാഗസിൻ “ട്വിലൈറ്റ്” പ്രകാശനം ചെയ്തു
എറണാകുളം: ശാസ്ത്രസാഹിത്യ പരിഷത് തുരുത്തിക്കര യൂണിറ്റ് ഗവ. സ്കൂൾ പുളിക്കമാലിയിൽ സയന്‍സ് ക്ലബ്ബുമായി ചേര്‍ന്ന് ശാസ്ത്രക്ലാസ് സംഘടിപ്പിച്ചു.
ഐ എസ് ആർ ഒ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ സി രാമചന്ദ്രൻ ബഹിരാകാശം മാനവാരാശിയുടേത് എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. പരിപാടിക്ക് സയൻസ് ക്ലബ് കോ ഓർഡിനേറ്റർ ശോഭന ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. സയൻസ് ക്ലബ് തയ്യാറാക്കിയ സയൻസ് മാഗസിൻ “ട്വിലൈറ്റ്” സി രാമചന്ദ്രൻ പ്രകാശനം ചെയ്തു.
പ്രധാന അദ്ധ്യാപിക ഓ പി അജിത, പി ടി എ പ്രസിഡണ്ട് എ എ സുരേഷ്, സ്റ്റാഫ് സെക്രട്ടറി വിനു. കെ പി, അദ്ധ്യാപകരായ ഗീത ടീച്ചർ, പി ടി മോഹനൻ എന്നിവർ സംസാരിച്ചു.
ക്ലബ് സെക്രട്ടറി ഐശ്വര്യ ബി സ്വാഗതവും ക്ലബ് അംഗം നോയൽ ബിജു നന്ദിയും പറഞ്ഞു.