അധികാര വികേന്ദ്രീകരണവും നവകേരള നിർമിതിയും
ആരോഗ്യ നിരീക്ഷണം ഭാവി കേരളം ഏറ്റെടുക്കേണ്ട ദൗത്യമെന്ന് ഡോ ഇക്ബാൽ
കണ്ണൂർ
പ്രമേഹവും ഹൃദയസംബന്ധമായ അസുഖവും നിയന്ത്രിച്ചാൽ കേരളത്തിന്റെ രോഗാതുരതയിൽ വലിയ മാറ്റമുണ്ടാക്കാൻ സാധിക്കുമെന്നും ആരോഗ്യ നിരീക്ഷണം എന്നത് തദേശസ്വയം ഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ട പ്രധാന കടമയാണെന്നും ഡോ ബി ഇക്ബാൽ പറഞ്ഞു. ഇങ്ങിനെ വന്നാൽ കുറെ ഡയാലിസിസ് കേന്ദ്രങ്ങൾ പൂട്ടും. കേരള ശാസ്ത്രസാഹിത്യ പരിഷതും കിലയും സംഘടിപ്പിച്ച അധികാര വികേന്ദ്രീകരണവും നവകേരള നിർമിതിയും സെമിനാറിൽ തദേശസ്ഥാപനങ്ങളും ആരോഗ്യ രംഗത്തെ ഇടപെടലും എന്ന വിഷയം സംസാരിച്ച് രണ്ടാം ദിവസത്തെ സെഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ ഇക്ബാൽ. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രാഥമിക പ്രവർത്തനമാണ് ആരോഗ്യ ബേധവൽക്കരണം. മേൽപറഞ്ഞ രണ്ട് രോഗങ്ങളും പിടിച്ച് നിർത്താൻ ഇത് വഴി സാധിക്കും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ തങ്ങളുടെ ടുമതല പലപ്പോഴും മറക്കുകയാണ്. ഭാവി കേരളത്തിൽ ആരോഗ്യ മേഖലയിൽ ഇത് ഗൗരവത്തോടെ കാണണം. കോവിഡ് കാലത്ത് റിവൈസ് ക്വാറന്റൈൻ ആണ് കേരളത്തിലെ മരണ നിരക്ക് കുറക്കാൻ കാരണം. സ്വകാര്യ സ്ഥാപനങ്ങളെ വെല്ലുന്ന നിലയിൽ കേരളത്തിലെ മെഡിക്കൽ കോളേജുകളും ജില്ലാ ആശുപത്രികളും മാറി. അധികാര വികേന്ദ്രീകരണമാണ് ഇതിന് കാരണം. ആരോഗ്യം രംഗത്ത് നാം ഇനിയും മുന്നേറണം. നഗരവൽക്കരിക്കുന്ന കേരളത്തിൽ എല്ലാം പ്രദേശത്തും സ്ത്രീകൾക്ക് വേണ്ടി വൃത്തിയുള്ള ശുചി മുറി സ്ഥാപിക്കുക എന്നത് പ്രധാനമാണ്, പരമ്പരാഗത ഇന്റികേറ്റർ മാറ്റി ആരോഗ്യ മേഖലയിലെ പ്രവർത്തനം പുതു കാലത്ത് പരിശോധനക്ക് വിധേയമാക്കണം. ആരോഗ്യ നിരീക്ഷണം എന്നത് തദേശസ്വയം ഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ട പ്രധാന കടമയാണെന്നും ഡോ ഇക്ബാൽ പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിൽ ഒഎം ശങ്കരൻ അധ്യക്ഷനായി.
ആസൂത്രണ പ്രകൃയക്ക് ദിശാബോധം നൽകി സെമിനാർ സമാപിച്ചു
കണ്ണൂർ
ഭാവി കേരളത്തിൽ ആസൂത്രണ പ്രകൃയക്ക് ദിശാബോധം നൽകി അധികാര വികേന്ദ്രീകരണവും നവകേരള നിർമിതിയും സെമിനാർ സമാപിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷതും കിലയും ചേർന്നാണ് ശിഷക് സദനിൽ ദ്വിദിന സെമിനാർ സംഘടിപ്പിച്ചത്. രണ്ടാം ദിവസത്തെ സെഷൻ തദേശസ്ഥാപനങ്ങളും ആരോഗ്യ രംഗത്തെ ഇടപെടലും എന്ന വിഷയം അവതരിപ്പിച്ച് ആസൂത്രണ സമിതി അംഗം ഡോ ബി ഇക്ബാൽ ഉദ്ഘാടനം ചെയ്തു. പരിഷത് മുൻ പ്രസിഡന്റ് ഒഎം ശങ്കരൻ അധ്യക്ഷനായി. ബിജു നിടുവാലൂർ സ്വാഗതം പറഞ്ഞു. തുടർന്ന് മൂന്ന് സമാന്തര സെഷൻ നടന്നു. അധികാര വികേന്ദ്രീകരണവും പ്രാദേശിക സാമ്പത്തിക വികസനവും എന്ന വിഷയം ആസൂത്രണ സമിതി അംഗം ഡോ ജിജു പി അലക്‌സ് അവതരിപ്പിച്ചു. പരിഷത് മുൻ ജനറൽ സെക്രട്ടറി പി ഗോപകുമാർ അധ്യക്ഷനായി. കെ കെ കൃഷ്ണകുമാർ, ഡോ കെ രാജേഷ് എന്നിവർ പ്രതികരിച്ചു. കെ കെ രവി റാപ്പോർട്ടിയറായി. കില ജില്ലാ കോർഡിനേറ്റർ പിവി രത്‌നാകരൻ സ്വാഗതവും പിവി രഹ്ന നന്ദിയും പറഞ്ഞു.
പ്രാദേശിക ആസൂത്രണവും ഉൾചേർന്ന വികസനവും എന്ന സെഷനിൽ കുടുംബശ്രി ജില്ലാ കോർഡിനേറ്റർ ഡോ എം സുർജിത്ത് അധ്യക്ഷനായി. ഡോ ടിആർ സുമ, ഡോ കെ പിഎൻ അമൃത, ഡോ ദിലീപ് കുമാർ, മോഹൻകുമാർ എന്നിവർ വിഷയാവതരണം നടത്തി. കോളയാട് പഞ്ചായത്ത് പ്രസിഡന്റ് കെ റിജി, മാങ്ങാട്ടിടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ശാന്തമ്മ എന്നിവർ പ്രതികരിച്ചു. പിവി രാമകൃഷ്ണൻ റാപ്പോർട്ടിയറായി. പി കെ ബൈജു സ്വാഗതവും കെ സി പത്മനാഭൻ നന്ദിയും പറഞ്ഞു.
പ്രാദേശിക ഭരണ സംവിധാനവും പുതിയ വെല്ലുവിളികളും സെഷനിൽ കില ഡയരക്ടർ ഡോ ജോയ് ഇളമൺ തീം പേപ്പർ അവതരിപ്പിച്ചു. സിപി ഹരീന്ദ്രൻ മോഡറേറ്ററായി. റിബി മാത്യു, ഡോ ടി കെ പ്രസാദ്, ടിവി നാരായണൻ, ഡോ ജോസ് ചാത്തുകുളം, കെ യു സുകന്യ എന്നിവർ അവതരണം നടത്തി.
ജില്ലാ പ്ലാനിംഗ് ഓഫീസർ കെ പ്രകാശൻ പ്രതികരിച്ചു. കെ വി പത്മനാഭൻ റാപ്പോർട്ടിയറായി. പിടി രാജേഷ് സ്വാഗതവും പി വനജ നന്ദിയും പറഞ്ഞു. പ്ലീനറി സെഷനിൽ പ്രൊഫ എൻ കെ ഗോവിന്ദൻ അധ്യക്ഷനായി. റാപ്പോർട്ടിയർമാർ അവതരണം നടത്തി. എം പി ഭട്ടതിരിപ്പാട് സ്വാഗതം പറഞ്ഞു.
സമാപന സമ്മേളനം ഓൺലൈനായി തദേശമന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്തു. കില ഡയരക്ടർ ഡോ ജോയ് ഇളമൺ അധ്യക്ഷനായി. സിപജിിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ്ബാബു എന്നിവർ സംസാരിച്ചു. ഡോ കെ രാജേഷ് ക്രോഡീകരിച്ച് സംസാരിച്ചു. പരിഷത് ജില്ലാ സെക്രട്ടറി പി പി ബാബു സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് ഒസി ബേബിലത നന്ദിയും പറഞ്ഞു.