ആദിവാസി മേഖലകളിൽ ശാസ്ത്ര – ഗണിത പരിശീലന ശില്പശാല
ഇടുക്കി: ജില്ലയിലെ ആദിവാസി മേഖലകളിൽ സെക്കൻഡറി തലത്തിൽ പഠിക്കുന്ന കുട്ടികളുടെ ശാസ്ത്ര- ഗണിത ശാസ്ത്ര വിഷയങ്ങളിൽ ഉള്ള അഭിരുചി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടു കൊണ്ടുള്ള IRTC പദ്ധതിക്ക് തൊടുപുഴയിൽ തുടക്കമായി. ഈ പരിപാടിയുടെ ഭാഗമായി പരിശീലകർക്ക് വേണ്ടി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ശിൽപ്പശാല, ട്രൈബൽ ഡവലപ്മെന്റ് അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ അനിൽ ഭാസ്ക്കർ ഉദ്ഘാടനം ചെയ്തു. ഡോ. സി രാമകൃഷ്ണൻ, ജി സ്റ്റാലിൻ, വേണു പുഞ്ചപ്പാടം,കെ കെ ശിവദാസൻ, ഇന്ദ്രജിത്ത്, സുരേഷ് (പാലക്കാട്), പ്രവീൺ (കോഴിക്കോട്), ഡോ. കെ രാജേഷ്, ടി കെ മീരാഭായ് എന്നിവർ വിവിധ സെഷനുകളിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.
എടമലക്കുടിയിലെ ഏകാധ്യാപക വിദ്യാലയത്തിൽ അധ്യാപകനായി കഴിഞ്ഞ ഇരുത് വർഷമായി ഗോത്രവർഗക്കാർക്കിടയിൽ സവിശേഷ ഇടപെലുകൾനടത്തിക്കൊണ്ടിരിക്കു ന്ന മുരളീധരൻ തന്റെ അനുഭവങ്ങൾ പങ്കുവെച്ചത് വേറിട്ട അനുഭവമായിരുന്നു. പദ്ധതിയുടെ കോർഡിനേറ്റർ ആയ വി വി ഷാജിയോടൊപ്പം ഇടുക്കി ജില്ലയിലെ മുതിർന്ന പ്രവർത്തകരായ സോമദാസ്, സി ഡി അഗസ്റ്റിൻ, രവീന്ദ്രൻ, കാസിം എന്നിവര്‍ മൂന്ന് ദിവസവും ക്യാമ്പിന്റെ സംഘാടത്തിനായി ഉണ്ടായിരുന്നു. ടി കെ മീരാഭായ്, ഡോ. കെ രാജേഷ്, ഐ.ആർ.ടി.സി. യിൽ നിന്നുമുള്ള അനഘ, നിഖിൽ, അഖിൽ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.
ഓണാവധിക്കാലത്തു നടന്ന വിജ്ഞാനോത്സവത്തോടു കൂടി നാല് കേന്ദ്രങ്ങളിൽ ക്ലാസ്സുകൾ ആരംഭിച്ചു