ആമസോണ്‍ വനങ്ങളുടെ നാശം ആഗോള കാലവസ്ഥയെ ബാധിക്കും- ഡോ. ഷാജി തോമസ്
ആഗോളകാലവസ്ഥയെ നിയന്ത്രിക്കുന്ന ആമസോണ്‍ വനങ്ങള്‍ അതീവഗുരുതരമായ പരിസ്ഥിതി നാശത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്ന് ബ്രസീല്‍ പാരസ്റ്റേറ്റിലെ ഫെഡറല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. ഷാജി തോമസ് പറഞ്ഞു. കഴിഞ്ഞ 30 വര്‍ഷമായി ആമസോണ്‍ കാടുകളിലെ പരിസ്ഥിതിയും ആദിവാസി ജീവിതവും പഠിക്കുന്ന ഡോ. ഷാജി തോമസ്, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ പരിസരകേന്ദ്രത്തില്‍വച്ച് നടന്ന ‘ആമസോണ്‍ പരിസ്ഥിതിയും ജീവിതവും’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പത്‌നിയും ബ്രസീലുകാരിയുമായ ശ്രീമതി എലിസാന്‍ജിയോ പിന്‍ഹിറോ യുമായിട്ടാണ് അദ്ദേഹം കേരളത്തില്‍ എത്തിയത്. പി.എച്ച്.ഡി. പഠനത്തിന്റെ ഭാഗമായി കാര്‍ഷിക സര്‍വകലാശാലയിലെ ഫോറന്‍സി കോളേജിന്റെ മേല്‍നോട്ടത്തിലാണ് ഗവേഷണം നടക്കുന്നത്. ബ്രസീലിലെ ആമസോണില്‍ നടക്കുന്ന കമ്യൂണിറ്റി മാനേജ്‌മെന്റ് കേരളത്തില്‍ കടലുണ്ടിയിലെ കണ്ടല്‍ കമ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങളുമായി താരതമ്യപഠനമാണ് അവരുടെ ഗവേഷണം. മൂന്നാറിലെ മാക്കുളം സ്വദേശിയായ ഡോ. ഷാജി തോമസ് 30 വര്‍ഷമനമായി ആമസോണ്‍ വനങ്ങളിലാണ് ഗവേഷണം നടത്തികൊണ്ടിരുന്നത്.ആഗോളകാലവസ്ഥയെ നിയന്ത്രിക്കുന്ന ആമസോണ്‍ വനങ്ങള്‍ അതീവഗുരുതരമായ പരിസ്ഥിതി നാശത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്ന് ബ്രസീല്‍ പാരസ്റ്റേറ്റിലെ ഫെഡറല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. ഷാജി തോമസ് പറഞ്ഞു. കഴിഞ്ഞ 30 വര്‍ഷമായി ആമസോണ്‍ കാടുകളിലെ പരിസ്ഥിതിയും ആദിവാസി ജീവിതവും പഠിക്കുന്ന ഡോ. ഷാജി തോമസ്, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ പരിസരകേന്ദ്രത്തില്‍വച്ച് നടന്ന ‘ആമസോണ്‍ പരിസ്ഥിതിയും ജീവിതവും’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പത്‌നിയും ബ്രസീലുകാരിയുമായ ശ്രീമതി എലിസാന്‍ജിയോ പിന്‍ഹിറോ യുമായിട്ടാണ് അദ്ദേഹം കേരളത്തില്‍ എത്തിയത്. പി.എച്ച്.ഡി. പഠനത്തിന്റെ ഭാഗമായി കാര്‍ഷിക സര്‍വകലാശാലയിലെ ഫോറന്‍സി കോളേജിന്റെ മേല്‍നോട്ടത്തിലാണ് ഗവേഷണം നടക്കുന്നത്. ബ്രസീലിലെ ആമസോണില്‍ നടക്കുന്ന കമ്യൂണിറ്റി മാനേജ്‌മെന്റ് കേരളത്തില്‍ കടലുണ്ടിയിലെ കണ്ടല്‍ കമ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങളുമായി താരതമ്യപഠനമാണ് അവരുടെ ഗവേഷണം. മൂന്നാറിലെ മാക്കുളം സ്വദേശിയായ ഡോ. ഷാജി തോമസ് 30 വര്‍ഷമനമായി ആമസോണ്‍ വനങ്ങളിലാണ് ഗവേഷണം നടത്തികൊണ്ടിരുന്നത്. മാന്ത്രിക ഫുട്‌ബോളിന്റെ നാടായ ബ്രസീല്‍ ഇന്ത്യയുടെ മൂന്നിരട്ടി വലിപ്പമുണ്ടെങ്കിലും 20 കോടി ജനങ്ങളെ അധിവസിക്കുന്നുള്ളു. ഒരു 3സ്‌ക്വയര്‍ കിലോമീറ്ററില്‍ 22 പേര്‍ മാത്രം. പണ്ട് പോര്‍ച്ചുഗീസ് കോളനിയായിരുന്ന ഈ രാജ്യത്തിന്റെ അംഗീകൃതമായി പോര്‍ച്ചുഗീസാണ്. കപ്പയും, കൊക്കോയും, റബ്ബറും വന്നത് ബ്രസീലില്‍ നിന്നാണെങ്കില്‍ നമ്മുടെ പ്ലാവും, മാവും, തെങ്ങും, വാഴയുമൊക്കെ അവിടെ സമൃതമായി കൃഷി ചെയ്യുന്നുണ്ട്. പക്ഷെ ബ്രസീലിന്റെ അത്ഭുതം ആമസോണ്‍ മഴക്കാടുകള്‍ത്തന്നെ. ഏകദേശം 5.5 മില്യണ്‍ സ്‌ക്വയര്‍ കി.മീ. വരുന്ന ഈ മഴക്കാടില്‍ നിന്നാണ് 7 മില്യണ്‍ സ്‌ക്വയര്‍ കി.മീ. വരുന്ന ലോകത്തിന്റെ ഭീമാകരമായ ആമസോണ്‍ നദി ഒഴുകുന്നത്. ആമസോണ്‍ കാടിന്റെ 60% ബ്രസീലിലാണ്. ബാക്കിവരുന്നത് പെമ, വെനിസ്വാല, കൊളമ്പിയ രാജ്യങ്ങളില്‍ ഏകദേശം 650 കി.മീറ്റര്‍ ഒഴുകുയിട്ടാണ് ആമസോണ്‍ നദി അറ്റലാന്റിക് സമുദ്രത്തില്‍ പതിക്കുന്നത്. ജൈവ വൈവിധ്യത്തിന്റെ കലവറയാണ് ആമസോണ്‍. ലോകത്തില്‍ കാണുന്ന 10 മൂലകങ്ങളില്‍ ഒരെണ്ണം ആമസോണിലുണ്ട്. 205 മില്യണ്‍ പ്രാണിവര്‍ഗ്ഗം, 220 ഇനം മത്സ്യങ്ങള്‍, 2,000 ഇനം പക്ഷികള്‍, 378 ഇനം പാമ്പുകള്‍, 427 ഇനം സസ്തിനികള്‍, 40,000 ഇനം സസ്യങ്ങള്‍ ഇങ്ങനെ പോകുന്നു ലോകത്തിന്റെ നെടുന്തുണായ ഈ മഴക്കാടിന്റെ ജൈവവൈവിധ്യം. ആമസോണ്‍ കാടുകളാണ് ലോകകാലവസ്ഥയെ നിയന്ത്രിക്കുന്നത് എന്ന് പറയാന്‍ കാരണം 86 ബില്യണ്‍ ടണ്‍ കാര്‍ബണാണ് അത് ശേഖരിച്ചുവച്ചിട്ടുള്ളത്. ലോകത്തിന്റെ ഉഷ്ണമേഖലയായ വനങ്ങള്‍ കരുതിയിരിക്കുന്ന കാര്‍ബണിന്റെ 3-ല്‍ 1 ആമസോണ്‍ കാടിന്റെ സംഭാവനയാണ്. മൊത്തം ജനസംഖ്യയുടെ 9% മാത്രം വരുന്ന (2.7 ബില്യണ്‍) ആദിവാസി സമൂഹങ്ങള്‍ വലിയ തരത്തില്‍ ആമസോണ്‍ വനങ്ങളില്‍ നിന്ന് തുടച്ചുമാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. മുന്നുറ്റമ്പതോളം വരുന്ന ആദിവാസി സമൂഹങ്ങളില്‍ 100-ല്‍ താഴെ മാത്രമെ ഇപ്പോള്‍ ജീവിച്ചിരിപ്പുള്ളു. ബഹുരാഷ്ട്രകമ്പനികള്‍ ആമസോണില്‍ നടത്തുന്ന വന്‍വികസനപദ്ധതികള്‍ ആമസോണിന്റെ അന്ത്യം കുറിക്കുകയാണ്. ആയിരകണക്കിന് ചതുരശ്ര മീറ്റര്‍ വനമാണ് കാലികളെ വളര്‍ത്താനും, ഡാം നിര്‍മാണത്തില്‍ സൊയാ ബീന്‍ തോട്ടങ്ങളുണ്ടാക്കാനും നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. 2004 ല്‍ 20,000 സ്‌ക്വയര്‍ കി.മീ. വനമാണ് ഇത്തരത്തില്‍ നശിപ്പിക്കപ്പെട്ടതെങ്കില്‍ ഏറ്റവും കുറവ് വനം നശിപ്പിക്കപ്പെട്ടത് 2012ലാണ്. 4571 സ്‌ക്വയര്‍ കി.മീറ്റര്‍. 2016ല്‍ അത് വീണ്ടും വര്‍ധിച്ച് 7989 സ്‌ക്വയര്‍ കി.മീ. ആയിരുക്കുന്നു. രാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കുന്ന ബ്രസീലില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ആമസോണിനെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന ബഹുരാഷ്ട്രകമ്പിനികളാണ്. അവര്‍ക്കിഷ്ട്ടപ്പെടാത്ത സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ പണമൊഴുക്കാന്‍ അവര്‍ക്ക് കഴിയുന്നു. അമേരിക്കന്‍ പിന്തുണയും അവര്‍ക്കുതന്നെ. അടുത്തകാലത്തായി ഇടതുപക്ഷസര്‍ക്കാരും ഇത്തരുണത്തില്‍ അട്ടിമറിക്കപ്പെട്ടു. അഴിമതി, നിയമലംഘനം, കൊലപാതകങ്ങള്‍, പരിസ്ഥിതപ്രവര്‍ത്തകരെ കൊന്നൊടുക്കല്‍ എന്നിവകൊണ്ട് ബ്രസീലിയന്‍ ഭരണം ജനാധിപത്യവിരുദ്ധമായിട്ടാണ് മുന്നോട്ടുപോകുന്നത്. മെന്‍സിസ് എന്ന ലോകപ്രശസ്തനായ പരിസ്ഥിതിപ്രവര്‍ത്തകനെയാണ് കൊന്നുകളയാന്‍ ധൈര്യം കാട്ടിയവരാണ് ആഗോളഭീമന്‍ കമ്പിനിയുടെ പിണിയാളുകള്‍. യാഥാര്‍ത്ഥ്യത്തില്‍ ബ്രസീലിലെ തൊഴിലാളികളും സാധാരണക്കാരും ആഗ്രഹിക്കുന്നത് ഇടതുപക്ഷഭരണമാണ് എങ്കിലും, അഴിമതിയും സ്വജനപക്ഷവാദവും കൊണ്ട് അസ്ഥിരമായ സര്‍ക്കാര്‍ ഇപ്പോഴും തുടരുകയാണ്. ആമസോണ്‍ കാടുകളും അവിടെ ജീവിക്കുന്ന ആദിവാസി സമൂഹത്തിനും വേണ്ടിയുള്ള വലിയ പോരാട്ടത്തില്‍ ഇനിയും തുടരണമെന്നും അതിനുവേണ്ടിയുള്ള ശ്രമമാണ് ആമസോണ്‍ ദ്വീപുകളില്‍ ജനിച്ചുവളര്‍ന്ന എലിസാന്‍ജിയോ പിന്‍ഹിറോവിന്റെയും തന്റെയും ഭാഗത്തുനിന്നുണ്ടാവുക എന്നു പറഞ്ഞുകൊണ്ട് ഡോ. ഷാജി തോമസ് പ്രസംഗം അവസാനിപ്പിച്ചത്.