ആവേശത്തിരയിളക്കി ബാലോൽസവങ്ങൾ
കുണ്ടറ: മേഖലയിൽ ആവേശത്തിരയിളക്കി ബാലോൽസവങ്ങൾ. അവധിക്കാല ബാലോൽസവം പരിഷത്ത് ഉപ്പൂട് യൂണിറ്റിന്റേയും പ്രോഗ്രസീവ് യൂത്ത് ലൈബ്രറിയുടേയും സംയുക്താഭിമുഖ്യത്തിൽ മതിലകം മൗണ്ട് കാർമ്മൽ സ്കൂളിൽ നടന്നു. പെരിനാട് ഗവ: HSS ൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ശാസ്ത്രോത്സവം പഠന ക്യാമ്പ് നടന്നു. ജില്ലാ പഞ്ചായത്തംഗം ഡോ. രാജശേഖരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു . മുട്ടം യൂണിറ്റിന്റേയും കലാകൈരളി ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ കിഴക്കേകല്ലട കായൽ തീരത്ത് ബാലോത്സവം നടന്നു . എസ്. എസ്. എൽ. സി. പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ അംഗങ്ങളെ അനുമോദിച്ചു സമ്മാനമായി പരിഷത്ത് പുസ്തകങ്ങൾ നൽകി . ലഘു പരീക്ഷണങ്ങൾ, മധുരം മലയാളം, സയൻസ് മാജിക്, പാട്ടുകൾ തുടങ്ങിയ പരിപാടികൾ നടന്നു. മൂന്ന് ബാലോത്സവങ്ങൾക്കും നേതൃത്വം നൽകിയത് ജെ കമലാസനൻ, ജോസഫ് കെന്നഡി, ശശിധരൻ കുണ്ടറ, അക്ഷയ ഓവൻസ്, ദീപ ടീച്ചർ എന്നിവരാണ്. മേഖല പ്രസിഡൻറ് രവീന്ദ്രൻ നായർ, സെക്രട്ടറി പി. എം. യേശുദാസൻ, മേഖല കമ്മിറ്റി അംഗങ്ങൾ വസന്തകുമാർ, ബി. കുഞ്ഞുമോൻ, എം. അജയകുമാർ എന്നിവർ പങ്കെടുത്തു.