ആവേശമായി യുറീക്കോത്സവം

0

പാലക്കാട്

യുറീക്കോത്സവ റാലി ആലത്തുർ എം.എൽ.എ കെ ഡി പ്രസേനൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു.

ജില്ലാ തല യുറീക്കോത്സവം ഗവ. യു പി സ്കൂളിൽ ആലത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ഗംഗാധരൻ യുറീക്കോത്സവ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി നടന്ന യുറീക്കോത്സവത്തിൽ ആകാശം, ജീവൻ, ശാസ്ത്രത്തിന്റെ രീതിയും വികാസവും, സമൂഹം സംസ്കാരം എന്നീ നാലു വിഷയമേഖലകളിൽ 350 കുട്ടികൾ പങ്കെടുത്തു. സെഷനുകളിൽ 100 ഫെസിലിറ്റേറ്റർമാരുടെ പങ്കാളിത്തമുണ്ടായി. മോഹനൻ, രമണി ടീച്ചർ, മിനി കെ എം, പ്രമീള, വിനോദ് കൃഷ്ണൻ എന്നിവർ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകി സഹവാസരീതിയിൽ സംഘടിപ്പിച്ച ക്യാമ്പിൽ ചലച്ചിത്ര പ്രദർശനവും ശാസ്ത്ര പരീക്ഷണങ്ങളും നടത്തി.
“പരിസ്ഥിതി നാശവും കാലാവസ്ഥാ വ്യതിയാനവും” എന്ന വിഷയത്തിൽ ഗ്രേറ്റ തുംബർഗിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും ഡിസംബർ 26 ന് ദൃശ്യമാകുന്ന വലയ സൂര്യഗ്രഹണത്തിന്റെ അടിസ്ഥാനത്തിലും നടത്തിയ യുറീക്കോത്സവ റാലി ആലത്തുർ എം.എൽ.എ കെ ഡി പ്രസേനൻ ഫ്ലാഗ് ഓഫ് ചെയ്തു. ഡിസംബർ 26 ന് ദൃശ്യമാകുന്ന വലിയ സൂര്യഗ്രഹണത്തിന്റെ കാഴ്ചയേയും ആകാശവിസ്മയത്തിന്റെ അറിവുകളേയും കുറിച്ച് യുറീക്കാ പഠന കേന്ദ്രം ഡയറക്ടര്‍ കെ വി എസ് കർത്താ വിശദികരിച്ചു.
ലില്ലി കർത്താ, പി അരവിന്ദാക്ഷൻ, ജില്ലാ ബാലവേദി കൺവീനർ പ്രദീപ് കുനിശ്ശേരി എ ആർ അയ്യപ്പൻ, മേഖലാ സെക്രട്ടറി പി ആർ അശോകൻ മേഖല പ്രസിഡണ്ട് സതീഷ്കുമാർ ഗവ. യു പി സ്കൂൾ പ്രധാന അധ്യാപകൻ ബി സി മോഹനൻ, ആലത്തുർ – ഗ്രാമപ്പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം എ നാസർ, മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുരേഷ്ബാബു എന്നിവർ സംസാരിച്ചു.
ജില്ലാ പ്രസിഡണ്ട് സി മുഹമ്മദ് മൂസ അദ്ധ്യക്ഷനായി. സംഘാടകസമിതി കൺവീനർ മഞ്ജുള വിജയൻ സ്വാഗതവും ജില്ലാ സെക്രട്ടറി പി പ്രദോഷ് നന്ദിയും പറഞ്ഞു.

ആലപ്പുഴ

യുറീക്ക ശാസ്ത്രകേരളം മാസികകളുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ഡിസംബർ 23, 24 തീയതികളിലായി വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ വൻ മേഖലാതല യുറീക്കോത്സവം നടന്നു. ചേര്‍ത്തല, തൈക്കാട്ടുശ്ശേരി, പടന്നക്കാട് എന്നീ മേഖലകളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുത്തു.
നക്ഷത്ര നിരീക്ഷണം, ജനിതക വൈവിധ്യം, ശാസ്ത്രത്തിന്റെ രീതി തുടങ്ങി കുട്ടികളുടെ നിരീക്ഷണ പാടവം പരിപോഷിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് അതിഥി – ആതിഥേയ രീതിയിൽ സംഘടിപ്പിച്ച യുറീക്കോത്സവത്തില്‍ ഉൾപ്പെടുത്തിയിരുന്നത്.

എറണാകുളം

കുട്ടികൾ നിർമ്മിച്ച സൗര കണ്ണടകൾ ഉപയോഗിച്ച് സൂര്യനെ നിരീക്ഷിക്കുന്നു

ബാലവേദികളുടെ ആഭിമുഖ്യത്തിൽ വെണ്ണിക്കുളം സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ നൂറ്റി അമ്പതോളം കുട്ടികൾ പങ്കെടുത്തുകൊണ്ട് രണ്ട് ദിവസമായി സംഘടിപ്പിച്ച ജില്ലാ തല യുറീക്കോത്സവം സ്കൂൾ മാനേജർ പി.പി.വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ജ്യോതിശാസ്ത്രം, ജീവ ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ശാസ്ത്രത്തിന്റെ രീതി എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ച പഠന പ്രവർത്തനങ്ങളാണ് പ്രധാന ഉള്ളടക്കം
സൗരകണ്ണട നിർമ്മാണ പരിശീലനവും അതുപയോഗിച്ച് സൂര്യനെ നിരീക്ഷിക്കലും കുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു സൂര്യദർശിനി നിർമ്മിച്ച് സൂര്യബിംബത്തെ ദർശിക്കലും ഏറെ കൗതുകകരമായിരുന്നു. ജില്ലയിലെ മുഴുവൻ ബാലവേദികളും, എല്ലാ സ്കൂളുകളും സൂര്യഗ്രഹണ നിരീക്ഷണ കേന്ദ്രമാക്കാനുള്ള തീരുമാനത്തോടെയാണ് കുട്ടികൾ പിരിഞ്ഞത്
ജില്ലാ പ്രസിഡന്റ് വി. എ. വിജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ സ്കൂൾ ഹെഡ്‍മിസ്ട്രസ് പൂബി . കെ. ജേക്കബ് സ്വാഗതവും കോലഞ്ചേരി മേഖലാ പ്രസിഡന്റ് സുരേഷ് ബാബു നന്ദിയും പറഞ്ഞു. ശാസ്ത്രകേരളം യുറീക്ക മാസികകളുടെ സൂര്യഗ്രഹണ സ്പെഷ്യൽ പതിപ്പിന്റെ പ്രകാശനം സ്കൂൾ പ്രിൻസിപ്പൽ റീന വി ജോർജും സൗര കണ്ണടയുടെ പ്രകാശനം വാർഡ് മെമ്പർ അജി കൊട്ടാരത്തിലും നിർവ്വഹിച്ചു. മാമല സർവ്വീസ് സഹകരണ സംഘം പ്രസിഡന്റ് ബിജു മുണ്ടക്കൽ, ജില്ലാ സെക്രട്ടറി സി.ഐ വർഗ്ഗീസ്, ഡോ. പി. ജലജ, പ്രൊഫ. പി.ആര്‍. രാഘവൻ എന്നിവർ ആശംസകൾ നേർന്നു.

കോട്ടയം

കോട്ടയം ജില്ലാ യുറീക്കോത്സവ വേദി

പരിയാരം ഗവ: യു.പി.സ്കൂളിൽ നടന്ന ജില്ലാ യുറീക്കോത്സവത്തിന് ഏഴാം ക്ലാസ്സ് വിദ്യാർത്ഥി ആദിത്യ രമേശ് കൊടി ഉയർത്തി. ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥി ശ്രാവൺ മുദു ഘോഷ് ചിത്രം വരച്ച് യുറീക്കോത്സവം ഉദ്ഘാടനം ചെയ്തു.
മഴ കാരണം റാലി നടത്താനായില്ല എങ്കിലും ഗ്രേറ്റ തുംബർഗിനെ കുറിച്ചും ആഗോള താപനത്തേയും കുറിച്ച് സി ശശി കുട്ടികളുമായി സംവദിച്ചു. സിനിമ പ്രദർശനവും ചർച്ചയും നടന്നു.
ജില്ലയിലെ എല്ലാ മേഖലകളിൽ നിന്നുമുള്ള 70 കുട്ടികൾ യുറീക്കോത്സവത്തിൽ പങ്കെടുത്തു. ആറ് അദ്ധ്യാപകരും 20 രക്ഷകർത്താക്കളും 26 പരിഷത് പ്രവർത്തകരും യുറീക്കോത്സവത്തിൽ പങ്കെടുത്തു.
യുറീക്കോത്സവത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പുസ്തകം, വലയ സൂര്യഗ്രഹണം സ്പെഷ്യൽ മാസിക, സൗരക്കണ്ണട, പേപ്പർ ബാഗ്, പങ്കാളിത്ത സർട്ടിഫിക്കറ്റ് എന്നിവ നൽകി.
കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും യുറീക്കോത്സവം മികച്ച തായിരുന്നുവെന്ന് അഭിപ്രായപ്പെടുകയും തുടർന്നും ഇത് പോലെയുള്ള പ്രവർത്തനങ്ങൾ ഉണ്ടാകണമെന്ന്‌ അഭിപ്രായപ്പെടുകയും ചെയ്തു.
കോട്ടയം മേഖലയിൽ പുതിയതായി രൂപീകരിച്ച പുതുപ്പള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് യുറീക്കോത്സവം നടന്നത്. ജി സരിത് ചെയർമാനും കെ ആര്‍ സുകുമാരൻ ജനറൽ കൺവീനറുമായ സ്വാഗതസംഘമാണ് സംഘാടനം നിര്‍വഹിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *