‘ആ കാല്‍വെപ്പിന്റെ 50 വര്‍ഷങ്ങള്‍’ പ്രകാശനം ചെയ്തു
വയനാട് : ശാസ്ത്രകേരളം വിജ്ഞാനോത്സവ പ്രത്യേക പതിപ്പ്’ ആ കാല്‍വെപ്പിന്റെ അന്‍പതു വര്‍ഷങ്ങള്‍‘ വയനാട് ജില്ലയിലെ പുല്പള്ളിയില്‍ പരിഷത്ത് സംസ്ഥാന വിദ്യാഭ്യാസ സമിതി അംഗം പി.വി.സന്തോഷ് നീരജ സന്തോഷിനു നല്കി പ്രകാശനം ചെയ്തു. മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയിട്ട് 2019. അന്‍പതുവര്‍ഷം പൂര്‍ത്തിയാകുകയാണ്. അതിന്റെ ആഘോഷങ്ങളുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജ്യോതിശാസ്ത്ര വിജ്ഞാന വ്യാപന പരിപാടിയ്ക്ക് ശാസ്ത്രസാഹിത്യ പരിഷത്ത് ജൂലായ് 21 ചാന്ദ്രദിനത്തില്‍ തുടക്കം കുറിക്കുന്നു. ഈ വര്‍ഷത്തെ വിജ്ഞാനോത്സവവും ഈ വിഷയത്തെ അടിസ്ഥാനമാക്കിയാണ്. ഈ പ്രവര്‍ത്തനങ്ങള്‍ക്കു സഹായമായാണ് ശാസ്ത്രകേരളത്തിന്റെ ജൂലായ് ലക്കം പ്രത്യേക പതിപ്പായി ഇറങ്ങുന്നത്. പരിഷത്ത് ജില്ലാ പ്രസിഡന്റ് മാഗി വിന്‍സന്റ് അധ്യക്ഷയായിരുന്നു. എം.എം.ടോമി, പ്രൊഫ.കെ.ബാലഗോപാലന്‍, പി.സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.