‘ഇലമേളം’ യുറീക്കാ പ്രോജക്ട്
കൊല്ലം : യുറീക്കയില്‍ വിജ്ഞാനോത്സവത്തിന്റെ ഭാഗമായി വന്ന എല്‍.പി. സ്കൂള്‍ പ്രോജക്ട് ചാത്തന്നൂര്‍ കോയിപ്പാട് ഗവ. എല്‍.പി. സ്കൂളില്‍ ഇലമേളം എന്ന പേരില്‍ സംഘടിപ്പിച്ചത് ശ്രദ്ധേയമായി
പ്രകൃതി നിരീക്ഷണം, നിരീക്ഷണപ്പത്രിക തയ്യാറാക്കി രേഖപ്പെടുത്തല്‍, വിവര ശേഖരണം, ഇല പ്രോജക്ട്, ലീഫ് ആര്‍ട്ട്, പാചകം എന്നിവ പ്രകൃതിപഠനം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയായിരുന്നു പരിപാടി. പരിസര പഠനത്തിനു പുറമെ ഗണിതം, ഇംഗ്ലീഷ്, മലയാളം, കല എന്നിങ്ങനെ വിവിധ വിഭാഗങ്ങളും വിഷയങ്ങളും അവയുടെ സാധ്യതകളും ഇലമേള
ത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഇലമേളത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികള്‍ക്കും, രക്ഷിതാക്കള്‍ക്കും, അധ്യാപകര്‍ ക്കും പ്രധാനാധ്യാപിക ഏലിയാമ്മ വര്‍ഗീസ് സമ്മാനം നല്‍കി. പ്രേംജയ, സൈജ എസ്, ലേജു, കവിത, നിധി, പ്രേമലത, വസന്തകുമാരി, രാജശ്രീ, ഗിരിജ എന്നിവര്‍ ഇലമേളത്തിന് നേതൃത്വം നല്‍കി.