ഇ ഐ എ – 2020 പിൻവലിക്കുക
മലപ്പുറം: പരിസ്ഥിതി മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾക്കിട വരുത്തുന്ന കേന്ദ്ര സർക്കാറിന്റെ ഇ ഐ എ 2020 നോട്ടിഫിക്കേഷൻ- പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപനം (എൻവയോൺമെന്റി ൽ ഇംപാക്ട് അസസ്മെൻ്റ് നോട്ടിഫിക്കേഷൻ – 20) ഉടനെ പിൻവലിച്ച് 2006ലെ വിജ്ഞാപനം തന്നെ പുന:സ്ഥാപിക്കണമെന്ന് കൊണ്ടോട്ടി മേഖല കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
പുതിയ ഡ്രാഫ്റ്റിൽ ജനങ്ങൾക്ക് പരാതിപ്പെടാനുള്ള അവസരം ഉപയോഗിച്ച് പരമാവധി മെയിൽ സന്ദേശങ്ങൾ പരിസ്ഥിതി വകുപ്പിന് അയച്ചുകൊടുക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു. (ഇ മെയിൽ ഐഡി eia 2020- moefcc@go v.in) ഏതൊരു വലിയ പ്രോജക്ടും നടപ്പാക്കുന്നതിന് മുന്നോ ടിയായി പരിസ്ഥിതി ആഘാത പoനം നടത്തൽ,ജനാഭിപ്രായം കേൾക്കൽ എന്നിവയെല്ലാം ഇതോടെ ഉപേക്ഷിക്കപ്പെടുക യാണ്. 2006 ലെ പരിസ്ഥിതി നി യമങ്ങൾ റദ്ദാക്കിക്കൊണ്ടാണ് ഒരു തലത്തിലും ചർച്ച ചെയ്യപ്പെടാൻ അവസരമൊരുക്കാതെ സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നത്.
കാലാവസ്ഥ വ്യതിയാനം ,ആഗോളതാപനം ,പ്രകൃതിവിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണം, മലിനീക രണം, പ്രകൃതിക്ഷോഭങ്ങൾ മുത ലായവയെല്ലാം പരിസ്ഥിതിക്ക് വലിയ വെല്ലുവിളികളായിക്കൊ ണ്ടിരിക്കുന്ന സാഹചര്യത്തിൽ പരിസ്ഥിതി നിയമങ്ങളിൽ ഇളവു കൾ വരുത്തുന്നത് ഗുരുതരമായ പ്രശ്നങ്ങൾക്കിടയാക്കും എന്നതിൽ തർക്കമില്ല. ഏത് സ്ഥലത്തും ആരുടെ അനുമതിയും കൂടാതെ നിർമാണ പ്രവർത്തനങ്ങൾ നടത്താം എന്ന സ്ഥിതിയാണ് ഇതോടെ സംജാതമാകുക. ഭോപ്പാൽ ദുരന്തവും വിശാഖപ്പട്ടണ വിഷവാതക ദുരന്തവും നാടിനെ വിഷമയമാക്കുന്ന പ്രവർത്തന ങ്ങളും പോലുള്ളവആവർത്തി ക്കപ്പെടാതിരിക്കാൻ നാം ശക്ത മായി പ്രതികരിച്ചേമതിയാകൂ.
ഓൺലൈനിൽ ചേർന്ന പ്രതിഷേധ പരിപാടി പി കെ വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. തോമസ് അഗസ്ത്യൻ, ടി ഷിനോദ്, എ ചിത്രാംഗദൻ, വി കെ രാഘവൻ, പി കൃഷ്ണദാസ്, എം കാർത്തിക് എന്നിവർ സംസാരിച്ചു.