ഊർജ്ജ സംരക്ഷണ ക്ലാസ്സും സ്വാശ്രയ ഉൽപ്പന്ന പ്രദർശനവും
തൃശ്ശൂർ: സ്വാശ്രയകാമ്പയിന്റെ ഭാഗമായി ഒല്ലൂക്കര മേഖല പുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ സ്വാശ്രയ ഉത്പ്പന്ന പ്രദർശനവും ഊർജ്ജ സംരക്ഷണക്ലാസ്സും സംഘടിപ്പിച്ചു. “സോപ്പിന്റെ ശാസ്ത്രവും രാഷ്ട്രീയവും” എന്ന വിഷയത്തില്‍ മേഖലാ സെക്രട്ടറി സോമൻ കാര്യാട്ട് ക്ലാസ്സെടുത്തു. വിദ്യാർത്ഥികളെ പങ്കാളികളാക്കി സോപ്പ് നിർമാണം നടന്നു. ചൂടാറാപ്പെട്ടിയുടെ പ്രവർത്തനവും ഓരോ വീട്ടിലും ചൂടാറാപ്പെട്ടി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും വിശദീകരിച്ചു. ജില്ലാ ജോ. സെക്രട്ടറി ടി.എൻ.അംബിക ബദൽ ഉൽപ്പന്നങ്ങള്‍ പരിചയപ്പെടുത്തി. പരിഷത്തിന്റെ അനൗപചാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങള്‍ വിശദീകരിച്ച് മേഖലാ വൈസ് പ്രസിഡണ്ട് ടി.എസ് രാമകൃഷ്ണൻ സംസാരിച്ചു. പി.കെ.സുനിത ടീച്ചർ സ്വാഗതവും എബിന സുനിൽ നന്ദിയും പറഞ്ഞു.