എം. പങ്കജാക്ഷൻ വിടവാങ്ങി
കണ്ണൂർ: പരിഷത്തിന്റെ ഒരു മുഖമായിരുന്ന എം പങ്കജാക്ഷൻ (74 വയസ്സ്)അന്തരിച്ചു. പരിഷത്തിന്റെ എല്ലാ ക്യാമ്പയിനിലും പങ്കജാക്ഷൻ മുന്നിലുണ്ടാവും. ജില്ലാ വൈസ് പ്രസിഡണ്ടായും ദീർഘകാലം ജില്ലാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു.മുതിർന്ന കമ്മ്യുണിസ്റ്റ് നേതാക്കളായ സി.കണ്ണൻ, കെ.പി സഹദേവൻ എന്നിവരോടപ്പം കണ്ണൂർ തയ്യിൽ മേഖലയിൽ പാർട്ടിയും ശാസ്ത്രബോധവും പ്രചരിപ്പിക്കുവാൻ പ്രയത്നിച്ചു.ഇതിന്റെ ഭാഗമായി രാഷ്ട്രീയ എതിരാളികളുടെ ക്രൂരമായ മർദനവും ഏൽക്കേണ്ടി വന്നു. മിലിറ്ററിയിൽ ജോലി ചെയ്തു കമ്മ്യൂണിസ്റ്റ് കാരനായതിനാൽ അന്ന് പിരിച്ചുവിട്ടു. അൽപകാലം ദിനേശ് ബീഡി തൊഴിലാളിയായും ട്രെയ്ഡ് യൂനിയൻ നേതാവായും മാറി. തുടർന്ന് സർക്കാർ സർവീസിൽ പ്രവേശിച്ച് യൂണിയന്റെ സജീവ പ്രവർത്തകനായി മാറി. സഹകരണ വകുപ്പിൽ നിന്നും റിട്ടയർ ചെയ്തു. നിലവിൽ പരിഷത്ത് കണ്ണൂർ ജില്ലാ പഠന കേന്ദ്രത്തിന്റെയും വായനശാലയുടെയും പ്രസിഡണ്ടാണ്. 4 മാസമായി കണ്ണൂർ എ കെ ജി ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആദരാഞ്ജലികള്‍.