എം സി നമ്പൂതിരിപ്പാട് ജന്മശതാബ്ദിയാഘോഷം സമാപിച്ചു
തൃശ്ശൂർ : നിരന്തരമായ അന്വേഷണത്തിന്റെ വീഥിയാണ് മനുഷ്യ പുരോഗതിയ്ക്ക് ആധാരമെന്നും നവോത്ഥാന പ്രസ്ഥാനങ്ങൾ മനുഷ്യന്റെ സർവതോന്മുഖമായ ഔന്നത്യത്തിന് വേണ്ടിയായിരുന്നുവെന്നും പ്രൊഫ. എം കെ സാനു പറഞ്ഞു. എം സി നമ്പൂതിരിപ്പാടിന്റെ ജന്മശതാബ്ദിയാഘോഷ സമാപനത്തോടനുബന്ധിച്ച് നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങൾ അന്നും ഇന്നും’ എന്ന വിഷയത്തിൽ ഡോ. അനിൽ ചേലേമ്പ്ര മുഖ്യ പ്രഭാഷണം നടത്തി.
സമ്മേളത്തോടനുബന്ധിച്ച് 15 പ്രമുഖ ശാസ്ത്രസാഹിത്യകാരന്മാരെ ആദരിച്ചു. ഡോ. എം പി പരമേശ്വരൻ, പ്രൊഫ. സി പി നാരായണൻ, ഡോ. ആർ വി ജി മേനോൻ, പ്രൊഫ. എസ് ശിവദാസ്, കെ കെ വാസു, ഡോ. ബി ഇക്ബാൽ, പ്രഭാവതി മേനോൻ, ഡോ. കെ ബാബു ജോസഫ്, പ്രൊഫ. പി ആർ മാധവപ്പണിക്കർ, പ്രൊഫ. പി കെ രവീന്ദ്രൻ, പ്രൊഫ. കെ പാപ്പുട്ടി, പ്രൊഫ. കെ ആർ ജനാർദനൻ, പ്രൊഫ. എൻ എൻ ഗോകുൽദാസ്, ഡോ. സി എൻ പരമേശ്വരൻ, പ്രൊഫ. കെ ശ്രീധരൻ എന്നിവരെ പ്രശസ്തിപത്രം, മെമെന്റോ, പുസ്തകം എന്നിവ നൽകിയാണ് ആദരിച്ചത്. ദേഹാസ്വാസ്ഥ്യം മൂലം പങ്കെടുക്കാൻ കഴിയാതിരുന്ന ഡോ. എ അച്ചുതൻ, പ്രൊഫ. എം കെ പ്രസാദ് എന്നിവരെ അവരുടെ വസതിയിലെത്തി ആദരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖൻ ആദരസമ്മേളനം ഉദ്ഘാടനം ചെയ്തു. മുൻ ജനറൽ സെക്രട്ടറി ടി കെ മീരാഭായ് അധ്യക്ഷത വഹിച്ചു. പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ, പരിഷത്ത് ജില്ലാ പ്രസിഡണ്ട് കെ എസ് ജയ, സെക്രട്ടറി ടി സത്യനാരായണൻ, ശശികുമാർ പള്ളിയിൽ, പി വി മനോജ് കുമാർ എന്നിവർ സംസാരിച്ചു.
ജന്മശതാബ്ദിയാഘോഷ സമിതി ചെയർമാൻ ഡോ. കാവുമ്പായി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനം ഡോ. ബി ഇക്ബാൽ ഉദ്ഘാടനം ചെയ്തു. എം സി നമ്പൂതിരിപ്പാടിന്റെ തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ, ശാസ്ത്രത്തിന്റെ സാമൂഹിക ധർമ്മം, കോപ്പർനിക്കസ്സും കൂട്ടുകാരും എന്നീ 3 പുസ്തകങ്ങൾ സമാപന സമ്മേളനത്തിൽ പ്രകാശനം ചെയ്തു. സി ബാലചന്ദ്രൻ, പ്രൊഫ. സി പി നാരായണൻ, പ്രൊഫ. എം ഹരിദാസ്, ഡോ. കെ പ്രവീൺലാൽ, ഡോ. സി എൽ ജോഷി, എ പി ശങ്കരനാരായണൻ, ഡോ. കെ എ ഹസീന, ഡോ. എൻ ഷാജി എന്നിവർ സംസാരിച്ചു.
സാഹിത്യ അക്കാദമിയുടെ സംഘാടനത്തിൽ രാവിലെ നടന്ന മലയാള ശാസ്ത്രസാഹിത്യം ഇന്ന്, നാളെ എന്ന സെമിനാർ ഡോ. ആർ വി ജി മേനോൻ ഉദ്ഘാടനം ചെയ്തു. നോവലിസ്റ്റ് ടി ഡി രാമകൃഷ്ണൻ അധ്യക്ഷനായി. അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനൻ, പ്രൊഫ. എസ് ശിവദാസ്, ഡോ. കെ ബാബു ജോസഫ്, പ്രൊഫ. കെ പാപ്പൂട്ടി, പ്രഭാവതി മേനോൻ, ഇ എൻ ഷീജ, കെ എസ് സുധീർ എന്നിവർ സംസാരിച്ചു.
പൊതുജനാരോഗ്യവും ക്ലിനിക്കൽ എസ്റ്റാബ്ളിഷ്മെന്റ് നിയമവും, ശാസ്ത്രവും മാധ്യമങ്ങളും, എന്നീ സെമിനാറുകളും നടന്നു. കില ഡയറക്ടർ ഡോ. ജോയ് ഇളമൺ, പരിഷത്ത് മുൻ പ്രസിഡണ്ട് ആർ രാധാകൃഷ്ണൻ, ഡോ. വി എം ഇക്ബാൽ, ഡോ. കെ ജി രാധാകൃഷ്ണൻ, പ്രൊഫ. വി വിജയകുമാർ, എൻ സുസ്മിത, ഡോ. കെ എൻ സതീഷ്, ഡോ. പി ഗോപികുമാർ, ഡോ. ഡി രാമനാഥൻ, കെ അബ്ദുൾ സലാം, ബി രമേശ്, കെ രമ, എം കെ ചന്ദ്രൻ, പി മുരളീധരൻ, ഡോ. എം സി സാവിത്രി, ടി കെ നാരായണദാസ്, എസ് പി നമ്പൂതിരി, വി എസ് ഗിരീശൻ, വി മനോജ് കുമാർ, കെ എസ് അർഷാദ്, ടി സത്യനാരായണൻ എന്നിവർ വിവിധ സെമിനാറുകളിൽ സംസാരിച്ചു.