എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർക്ക് സയൻസ് സെന്ററിൽ ഏകദിന പരിശീലനം

0
തുരുത്തിക്കര സയൻസ് സെന്ററിൽ നടന്ന ഏകദിന പരിശീലനത്തില്‍ നിന്നും

എറണാകുളം: സംസ്ഥാനത്തെ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാ ര്‍ക്ക് തുരുത്തിക്കര സയൻസ് സെന്ററിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. കളമശ്ശേരി സ്കൂൾ ഓഫ് സോഷ്യൽ സയൻസില്‍ നടത്തിയ പത്തു ദിവസത്തെ പരിശീലന പരിപാടിയുടെ ഭാഗമായി എം ജി യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി, സംസ്കൃത യൂണിവേഴ്സിറ്റി, ഐ എച് ആർ ഡി, ടെക്നിക്കൽ ഡിപ്പാർട്ടമെന്റ്, ഹയർ സെക്കണ്ടറി, വി എച്ച് എസ് സി തുടങ്ങിയ വിഭാഗങ്ങളിലെ പ്രോഗ്രാം ഓഫീസർമാർക്കായിരു ന്നു പരിശീലനം നൽകിയത്.
ഊർജ സംരക്ഷണം, മാലിന്യ നിർമാർജനം, കിണർ റീചാർജിംഗ്‌, സഞ്ചികൾ, ബാഗുകൾ, ശാസ്ത്രീയ കൃഷി തുടങ്ങിയവയിൽ പ്രാദേശിക മാതൃകകൾ രൂപപ്പെടുത്തുന്നതിനുള്ള പരിശീലനമാണ് സയൻസ് സെന്ററിൽ നടന്നത്.
കളമശ്ശേരി സ്കൂൾ ഓഫ് സോഷ്യൽ സയൻസിലെ എൻഎസ്എസ് ട്രെയിനിങ് കോ ഓർഡിനേറ്റർ ഐ വി സോമൻ, സയൻസ് സെന്റർ ഡയറക്ടർ ഡോ. എൻ ഷാജി, രജിസ്ട്രാര്‍ പി എ തങ്കച്ചൻ, ജോയിന്റ് ഡയറക്ടർ കെ കെ ശ്രീധരൻ, ഹരിതശ്രീ വെജിറ്റബിൾ ക്ലസ്റ്ററ്റർ പ്രസിഡണ്ട്‌ കെ കെ ജോർജ്, സയൻസ് സെന്റർ ചെയർപേഴ്സൺ കെ എം പ്രകാശൻ, ജില്ലാ ജോയിന്റ് കെ എൻ സുരേഷ്, മേഖല പരിസര വിഷയസമിതി കൺവീനർ പി കെ രഞ്ജൻ, വാട്ടർ ഹാർവെസ്റ്റിംഗ് ഡിവിഷൻ കോ ഓർഡിനേറ്റർ പി ടി മോഹനൻ, തുരുത്തിക്കര യൂണിറ്റ് വൈസ് പ്രസിഡണ്ട് ശാന്താ ഗോപി, ഹരിതശ്രീ ബെജിറ്റൽ ക്ലസ്റ്റ ർ സൗമ്യ, പ്രൊഡക്ഷൻ യൂണിറ്റ് കൺവീനർ ദീപ്തി ബാലചന്ദ്രൻ, യൂണിറ്റ് ജോയിന്റ് സെക്രട്ടറി എം കെ അനിൽകുമാർ, സമതവേദി സെക്രട്ടറി മിനി കൃഷ്ണൻകുട്ടി, യൂണിറ്റ് കമ്മിറ്റി അംഗം എം ടി കൃഷ്ണൻകുട്ടി, അഞ്ജന, ജിഷ, ജിബിൻ, വിഷ്ണു, ബിനില, മുരുകേശൻ, പ്രകാശൻ എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *