കലയും ശാസ്ത്രവും കൈകോർത്തു: നന്മയ്ക്ക് കാവൽ പന്തലായി ജനോത്സവം

0

കാലിക്കടവിലെ ജനോത്സവത്തിൽ നിന്ന് ഉത്സവ കാഴ്ചകൾ

കാലിക്കടവ് :ചിന്തകൾക്ക് പോലും വിലക്കേർപ്പെടുത്തുന്ന വിധത്തിൽ ഫാസിസം വളർന്നു വരുന്ന പുതിയ കാലത്ത് വർധിച്ചുവരുന്ന അസഹിഷ്ണുതയ്ക്കും അരക്ഷിതാവസ്ഥയ്ക്കും പ്രതിരോധമൊരുക്കി കാലിക്കടവ് നഗരം. കലാകാരന്മാരും ശാസ്ത്രപ്രവർത്തകരും നാടിന്റെ നന്മയ്ക്കായി കൈകോർത്തു. കൊടിക്കൂറകളും ബലൂണുകളും കൊണ്ട് ഉത്സവഛായ പകർന്ന നഗരവീഥിയിൽ നൂറു മീറ്റർ നീളത്തിൽ പതിനഞ്ചോളം വേദികളിലായി ശാസ്ത്രവും കലയും സമ്മേളിച്ചപ്പോൾ കാണികൾക്ക് നവ്യാനുഭവമായി. പുല്ലാങ്കുഴലിൽ മാനവസ്നേഹത്തിന്റെ ഈരടികൾ വായിച്ച് പ്രശസ്ത ഓടക്കുഴൽ വാദകൻ ബാലചന്ദ്രൻ കൊട്ടോടി, തബലയിൽ ഐക്യത്തിന്റെ താളം തീർത്ത് ദേവനന്ദ്, ചിത്രകാരന്മാരായ വിനോദ് അമ്പലത്തറ, നാരായണൻ ചിത്രഗീതം, ആദർശ്, സുചിത്രമധു, സജിത് ലാൽ, രതീഷ് എന്നിവർ ചേർന്ന ചിത്രപ്രപഞ്ചം, കൊട്ടും കുഴലും വരയും അക്ഷരാർഥത്തിൽ ഉത്സവമായി. മറ്റൊരു വേദിയിൽ പാട്ടിന്റെ പാലാഴി. കുഞ്ഞിരാമൻ കവിണിശ്ശേരി, കെ ചന്ദ്രൻ മാസ്റ്റർ, ഇ.മധുസൂദനൻ, സി. ശശികുമാർ, ഗംഗാധരൻ കയ്യൂർ എന്നിവരുടെ നേതൃത്വത്തിൽ സോപ്പ് – എൽ.ഇ.ഡി. ബൾബ് നിർമാണ പരിശീലനം. പ്രകാശൻ പയ്യന്നൂരിന്റെ കൗതുക ചന്ത, ശശിധരൻ കൊയോങ്കര, മനീഷ് തൃക്കരിപ്പൂർ, അനിൽ ഇടയിലെക്കാട് എന്നിവരുടെശാസ്ത്രസദ്യാപൂരം കാണാൻ ആയിരങ്ങൾ ഒഴുകിയെത്തി. പ്രശസ്ത ബാലസാഹിത്യകാരൻ പി.പി.കെ.പൊതുവാൾ, കവി സി.എം.വിനയചന്ദ്രൻ, പ്രദീപ് കൊടക്കാട്, കൊടക്കാട് നാരായണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി.ശ്രീധരൻ, ടി.വി.ഗോവിന്ദൻ, ഇ കുഞ്ഞിരാമൻ, എ.എം.ബാലകൃഷ്ണൻ, പി.പി.രാജൻ, ഭരതൻ പിലിക്കോട്, എൻ.വി.ഭാസ്ക്കരൻ, എം വിനയൻ,എം.കെ.ഹരിദാസ്‌, ദാമു കാര്യത്ത്, കെ.വി.ചന്ദ്രൻ, എം.പത്മിനി, ഒ.പി.ചന്ദ്രൻ, കോളിക്കര രമേശൻ, സുകുമാരൻ ഈയ്യക്കാട് എന്നിവർ പ്രസംഗിച്ചു. കെ.എം.കെ കലാസമിതി തൃക്കരിപ്പൂർ, കോറസ് മാണിയാട്ട് നാടകസംഘം അവതരിപ്പിച്ച നാടകവുമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *