കലയുടെ നാട്ടിറക്കം
പുത്തന്‍ചിറ : ജനോത്സവത്തിലെ കലയുടെ നാട്ടിറക്കം ഉണ്ണികൃഷ്ണൻ പാക്കനാർ ഉദ്ഘാടനം ചെയ്തു. കെ.എം. ബേബി ജനോത്സത്തിന്റെ സാഹചര്യം വിശദീകരിച്ചു. ടി.കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷനായിരുന്നു. ടി.എ. ഷിഹാബുദീൻ സ്വാഗതം ആശംസിച്ചു. എം.കെ. ഹരിലാൽ, പി.ഡി.ജയരാജ് എന്നിവരും സംബന്ധിച്ചു. സലിലൻ വെള്ളാനിയുടെ മണിശീലുകൾ, തിരുവാതിരക്കളി, നാടൻ പാട്ടുകൾ, കവിതകൾ, നൃത്തങ്ങൾ സിനിമാ-നാടക ഗാനങ്ങൾ ഉപകരണ സംഗീതം എന്നിവ ഉണ്ടായിരുന്നു. എല്ലാവർക്കും ജനോത്സവം ഉപഹാരങ്ങൾ നൽകി.