കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി കണ്ണൂരില്‍ അറിവുത്സവം
കണ്ണൂര്‍: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ അറിവുത്സവം 2019 എന്നപേരിൽ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ശാസ്ത്രസാമൂഹ്യ വിജ്ഞാന വ്യാപന പരിപാടിക്ക് തുടക്കമായി. കണ്ണൂർ ജില്ലയിലെ 1545 വാർഡുകളിലും സംഘടിപ്പിക്കുന്ന ഈ ക്യാമ്പയിനില്‍ ഒരു ലക്ഷം സ്ത്രീക ളെ പങ്കെടുപ്പിക്കാനാണ് ലക്ഷ്യമിടു ന്നത്. ഓരോ വാർഡുകളിലും സംഘടിപ്പിക്കുന്ന വിജ്ഞാന ക്ലാസ് സുകളിൽ ശാസ്ത്രബോധം ജീവിതത്തി ൽ, നവകേരള നിർമ്മിതിയിൽ കടുംബശ്രീയുടെ പങ്ക് എന്നീ രണ്ട് വിഷയങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
സാമൂഹ്യ- സാമ്പത്തിക- പാരിസ്ഥിതിക മേഖലയിൽ കേരളത്തിന്റെ വെല്ലുവിളികളേയും പ്രതിസന്ധികളേയും നേരിട്ട് സാമൂഹ്യ പ്രതിബന്ധത
യോടെ പ്രവർത്തിക്കാൻ കുടുംബശ്രീ യെ ശാക്തീകരിക്കുക എന്നതാണ് ഈ ക്യാമ്പയിൻ വഴി ലക്ഷ്യമിടുന്നത്. വാർഡ് തലത്തില്‍, അര ദിവസത്തെ സംവാദ രൂപത്തിൽ സംഘടിപ്പിക്കുന്ന ക്ലാസ്സുകളില്‍ വിഷയാവതാരകർ പൂർണ്ണമായും സ്ത്രീകൾ തന്നെയായിരിക്കും. രണ്ട് വിഷയങ്ങളും കൈകാര്യം ചെയ്യുന്നതി ന് 350 വനിതകൾക്ക് ജില്ലാതലത്തി ൽ പരിശീലനം നൽകി കഴിഞ്ഞു. സെപ്തമ്പർ 15 മുതൽ ഒക്ടോബർ 10 വരെയാണ് എ.ഡി.എസ്. തലത്തിൻല്‍ ക്ലാസ്സുകൾ സംഘടിപ്പിക്കുക.
അറിവുത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം കൂത്തുപറമ്പ് നിർമ്മല സ്കൂളിൽ ആരോഗ്യ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ നിർവ്വഹിച്ചു. കൂത്തുപറമ്പ് നഗരസഭ ചെയർമാൻ എം സുകുമാരൻ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ഡോ. എം സുർജിത്ത് സ്വാഗതം പറഞ്ഞു.
ശാസ്ത്രബോധം ജീവിതത്തിൽ എന്ന വിഷയം സി പി ഹരീന്ദ്രൻ, ടി കെ ദേവരാജൻ എന്നിവർ അവതരിപ്പിച്ചു. ടി റീന നന്ദി പറഞ്ഞു.