കൊച്ചുണ്ണി മാഷിന് ആദരാദ്ഞലികള്‍
പരിഷത്തിന്റെ ആദ്യകാല പ്രവര്‍ത്തകനും സംഘാടകനും മലപ്പുറം ജില്ലാ സെക്രട്ടറിമായിരുന്ന കൊച്ചുണ്ണി മാഷ് നമ്മെ വിട്ടുപിരിഞ്ഞു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അഖാതമായ ദുഖം രേഖപ്പെടുത്തുന്നു
മഞ്ചേരിയുടെ സാംസ്കാരിക സാമൂഹ്യ മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു കൊച്ചുണ്ണി മാഷിന്റേത്. ദീര്‍ഘകാലം അധ്യാപകനായിരുന്നു. അധ്യാപകനായിരിക്കെ അധ്യാപകസംഘടനയിലും കേരള ശാസ്ത്രസാഹിത്യ പരിഷത്തിലും പുരോഗമനകാല സാഹിത്യസംഘത്തിലും സജീവമായി പ്രവര്‍ത്തിച്ചു. പി.ടി. ഭാസ്കരപ്പണിക്കര്‍, എരുമേലി പരമേശ്വരന്‍ പിള്ള, ടി.പി.ഗോപാലന്‍, പാലക്കീഴ് നാരായണന്‍, സി.വാസുദേവന്‍ എന്നിവരുമായുള്ള സംസര്‍ഗ്ഗത്തിലൂ ടെയാണ് സാഹിത്യ രംഗത്തേക്കു വരുന്നത്. അനേകം കവിതകളും നാടകങ്ങളും രചിട്ടുണ്ട്. കണിക്കൊന്ന എന്ന ബാലസാഹിത്യകൃതി പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്റെ ബാലശില്‍പശാലയിലെ കണ്ണുകള്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യുട്ട് അവാര്‍ഡ് നേടി.
മരണാനന്തരം ഭൗതീകശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്നതിനായി നല്‍കുന്നതിനുള്ള സമ്മതപത്രം നല്‍കിയിരുന്നു. ജീവിതകാലത്തും മരണാനന്തരവും നാടിനുവേണ്ടി അര്‍പ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ഭൗതീകശരീരം മഞ്ചേരി മെഡിക്കല്‍ കോളേജ് അധികാരികള്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പരിഷത്ത് പ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തില്‍ ഏറ്റുവാങ്ങി. കൊച്ചുണ്ണി മാഷിന് വേദനയോടെ വിട.
ഓര്‍മകുറിപ്പുകള്‍
എന്റെ പരിഷത്തോർമ്മകൾ തുടങ്ങുന്നത് കൊച്ചുണ്ണി മാഷിൽ നിന്നാണ്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ മഞ്ചേരി വയപ്പാറപ്പടി സ്കൂളിലെ യുറീക്ക വിജ്ഞാനോത്സവത്തിൽ നിന്ന്.. അന്നും ഇന്നും മഞ്ചേരി മേഖല പരിഷത്തിലെ ഏറ്റവും യുവത്വമുള്ള പ്രവർത്തകനാണ് മാഷ്. ഊറ്റും ഉറവുമുള്ള കുറിക്കു കൊള്ളുന്ന എഴുത്തായിരുന്നു മാഷിന്റെത്. പരിഷത്ത് ചരിത്രത്തിലെ വഴിത്തിരിവായ മുണ്ടേരി വനസംരക്ഷണ മാർച്ച്, സൈലന്റ് വാലി സമരം തുടങ്ങിയവയുടെ നേതൃത്വത്തിൽ മാഷുണ്ടായിരുന്നു. ആദ്യകലാജാഥകളിലെ ഒത്തിരി നാടകങ്ങൾ, ഗാനങ്ങൾ മാഷിന്റെതായുണ്ട്. കഴിഞ്ഞ വർഷം മാഷുടെ 84-ാം പിറന്നാളിനോടനുബന്ധിച്ച് കൊച്ചുണ്ണിമാഷോടൊപ്പം ഒരു സായാഹ്നം എന്ന പരിപാടി മഞ്ചേരിയിൽ നടന്നിരുന്നു. 84 തികഞ്ഞ കൊച്ചുണ്ണി മാഷോടൊപ്പം ഒരു സയാഹ്നം മഞ്ചേരി ചുള്ളക്കാടു സ്കൂളിൽ നടന്നപ്പോൾ കെ.ടി.രാധാകൃഷ്ണൻ, മുഹമ്മദ് ഡോക്ടർ, എം.എസ്, രാധാകൃഷ്ണൻ വക്കീൽ തുടങ്ങിയവര്‍ അവരുടെ പരിഷത്തോർമ്മകൾ പങ്കുച്ചു. മാഷ്ക്ക് ആദരാഞ്ജലികൾ
റിസ്വാന്‍
പരിഷദ് കുടുംബത്തിലെ കാരണവന്മാരിലൊരാളായ കൊച്ചുണ്ണി മാഷ്ക്ക് ആദരാഞ്ജലികൾ.
ടി.ഗംഗാധരന്‍
വലിയ സങ്കടം..മറക്കാനാവില്ല കൊച്ചുണ്ണി മാഷേ.. ഒരു പാട് ഓര്‍മ്മകള്‍..ഉച്ചത്തിലുള്ള ആ ആത്മാര്‍ത്ഥത..സ്നേഹം.. കണ്ണീരോടെ വിട…ആദരാജ്ഞലികള്‍
കെ.കെ.കൃഷ്ണകുമാര്‍
കൊച്ചുണ്ണി മാഷുടെ
ആ കെട്ടിപ്പിടുത്തം ഇനി ഇല്ലല്ലോ… ഗ്രാമശാസ്ത്ര ജാഥകളോരോന്നും മനസ്സിൽ തള്ളി വരുന്നു.
കവിതകൾ പാട്ടുകൾ മദ്രാഗീതങ്ങൾ… മാഷെ ആദരിക്കന്ന മഞ്ചേരിയിലെ ചടങ്ങിലാണ് ഞാൻ അവസാനം കണ്ടത്.
പ്രണാമം….
കെ.ടി.രാധാകൃഷ്ണന്‍