കൊറോണ വൈറസ് കെട്ടുകഥകൾ തള്ളികളയുക

0
കണ്ണൂരിൽ സംഘടിപ്പിച്ച ‌കൊറോണ വൈറസ് ആരോഗ്യ ബോധവൽക്കരണ പരിപാടി ഡോ. എ കെ ജയശ്രീ ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂര്‍: ആധുനിക വാർത്താവിനിമയ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി കൊറോണ വൈറസിനെ പറ്റിയുള്ള അബന്ധ ധാരണകളുടെ പ്രചാരണം തള്ളിക്കളയണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ബഹുജന ബോധവൽക്കരണ ക്യാമ്പയിൻ ആഹ്വാനം ചെയ്തു. ശാസ്ത്രത്തിന്റെ ഭാഷയിൽ യുക്തിപരമായി പ്രവർത്തിക്കണമെന്ന് എല്ലാവരോടും ആവശ്യപ്പെട്ടു.
പരിയാരം ഗവണ്‍മെന്റ് മെഡിക്കൽ കോളേജിലെ കമ്മ്യുണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. എ കെ ജയശ്രീ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ശാസ്ത്രത്തിന്റെ വളർച്ച ഉപയോഗിച്ചാണ് അശാസത്രീയത പ്രചരിപ്പിക്കുന്നതെന്ന് ഗൗരവമുള്ളത്താണ്. ഒരു നുള്ള് മഞ്ഞൾ, വെളുത്തുള്ളി കൊണ്ട് വൈറസിനെ പ്രതിരോധിക്കാം എന്നത് അശാസ്ത്രീയമായ പ്രചാരണമാണ്. വൈദ്യശാസ്ത്രത്തെ ആശ്രയിക്കാതെ സ്വന്തമായി പ്രതിരോധിക്കാം എന്ന മനുഷ്യരുടെ അഹങ്കാരത്തിന്റെ ഫലമായാണ് ഇത്തരം പ്രചാരണത്തിന് ധാരാളം ആളുകൾ അകപ്പെട്ടു പോകുന്നത്.
കണ്ണൂരിൽ സംഘടിപ്പിച്ച കൊറോണ ആരോഗ്യ വിദ്യാഭ്യാസ ക്യാമ്പയിനിൽ പി കെ സുധാകരൻ സ്വാഗതം പറഞ്ഞു. പി വി ദിവാകരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വ്യാപകമായി നടക്കുന്ന ക്യാമ്പയിൻ സംസ്ഥാന സെക്രട്ടറി കെ വിനോദ് വിശദീകരിച്ചു. കെ സതീശൻ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *