ഖാദർ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാര്‍ഹം
കണ്ണൂര്‍: സ്‌കൂൾ വിദ്യാഭ്യാസ മേഖലയിലെ മികവ് ലക്ഷ്യം വച്ചുകൊണ്ട് ഡോ.എം.എ.ഖാദർ ചെയർമാനായുള്ള വിദഗ്ധസമിതി തയ്യാറാക്കിയ റിപ്പോർട്ടിലെ നിർദേശങ്ങൾ പൊതുവേ സ്വാഗതാര്‍ഹമെന്ന് കണ്ണൂര്‍ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു. പരിഷദ് ഭവനില്‍ സംഘടിപ്പിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ട് സംവാദത്തില്‍ കെ കെ ശിവദാസൻ വിഷയം അവതരിപ്പിച്ചു. ശാസ്ത്രകേരളം പത്രാധിപർ ഒ.എം. ശങ്കരൻ മോഡറേറ്ററായിരുന്നു. കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി കെ.കെ പ്രകാശൻ, എച്ച്.എസ്.എസ്.ടി.എ സംസ്ഥാന പ്രസിഡണ്ട് എം.രാധകൃഷ്ണൻ, കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡണ്ട് രമേശൻ കെ, എ.എച്ച്എസ്ടിഎ സംസ്ഥാന സെക്രട്ടറി മനോജ് എ.സി, വിദ്യാഭ്യാസ വിഷയസമിതി ചെയർമാൻ കെ ആർ അശോകൻ സ്വാഗതവും കൺവീനർ എം.കെ രമേഷ് കുമാർ നന്ദിയും പറഞ്ഞു. ഖാദർ കമ്മിറ്റിയുടെ രണ്ടാഭാഗവും വന്ന് വിപുലമായ ചർച്ചകൾക്ക് ശേഷം മാത്രമേ ശുപാര്‍ശകള്‍ നടപ്പിലാക്കാവൂ എന്ന് പ്രതിപക്ഷ അധ്യാപക സംഘടനകൾ സംവാദത്തിൽ പറഞ്ഞു.