ജനകീയ ശാസ്ത്ര സംവാദ സദസ്സ്
തിരുവനന്തപുരം : വട്ടിയൂർകാവ് യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ മൂന്നാംമൂട് ജംഗ്ഷനിൽ 2024 ഏപ്രില്‍ 18-നു ജനകീയ ശാസ്ത്ര സംവാദ സദസ്സ് സംഘടിപ്പിച്ചു. പരിഷത്ത് മുൻ സംസ്ഥാന പ്രസിഡണ്ട് ബി രമേശ് വിഷയാവതരണം നടത്തി സംസാരിച്ചു. യൂണിറ്റ് വൈസ് പ്രസിഡണ്ട് രാജൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി പ്രശാന്ത് സ്വാഗതവും പി കെ മൈക്കിൾ നന്ദിയും പറഞ്ഞു.