ജനകീയ ശാസ്ത്ര സംവാദ സദസ്സ്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാട്ടായിക്കോണം യൂണിറ്റ് (തിരുവനന്തപുരം ജില്ല, കഴക്കൂട്ടം മേഖല) സംഘടിപ്പിച്ച ശാസ്ത്ര സംവാദ സദസ് .
യോഗത്തിൽ അധ്യക്ഷത വഹിച്ചു കൊണ്ട് കഴക്കൂട്ടം മേഖല പ്രസിഡണ്ട് ഡി .ദേവപാലൻ, സ്വാഗതം ആശംസിച്ചു കൊണ്ട് മേഖലാ കമ്മിറ്റി അംഗം രാജ്മോഹൻ, സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് വാർഡ് കൗൺസിലർ ഡി. രമേശൻ കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട് യൂണിറ്റ് അംഗം ഭുവനചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
സംവാദ സദസ്സിൽ മുഖ്യ പ്രഭാഷണം നടത്തിയ മുൻ സംസ്ഥാന പ്രസിഡൻറ് ബി. രമേശ് സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ സ്ഥിതിയെക്കുറിച്ച് വളരെ വിശദമായി സംസാരിക്കുകയും അതിൽ പരിഷത്തിന്റെ നിലപാടുകൾ വ്യക്തമാക്കുകയും ചെയ്തു.