ജനോത്സവം കലാജാഥ സംഘാടകസമിതി രൂപീകരണ യോഗം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വ്യാപകമായി നടത്തുന്ന ജനോത്സവം കലാജാഥ ഫെബ്രുവരി 7 ന് കെടാമംഗലത്തെത്തുന്നു. കലാജാഥയുടെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. കെടാമംഗലം ഗവ.എല്‍.പി.സ്കൂളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ ആർട്ടിസ്റ്റ് സാജൻ പെരുമ്പടന്ന അദ്ധ്യക്ഷനായി. എ.കെ.ജോഷി സ്വാഗതമാശംസിച്ചു. പരിഷത്ത് ജില്ല പ്രസിഡണ്ട് കെ.ആര്‍.ശാന്തി ദേവി കലാജാഥയെക്കുറിച്ച് വിശദീകരിച്ചു. ശ്രീ.എന്‍.വി. സലിം സ്വാഗത ഗാനമാലപിച്ചു. ഏഴിക്കര ഗ്രാമപ്പഞ്ചായത്ത് അംഗം ശ്രീ.വി.എസ്.ശിവരാമൻ, പറവൂർ നഗരസഭ അംഗങ്ങളായ ശ്രീ.സി.പി.ജയൻ, ശ്രീമതി അജിത ഗോപാലൻ, ഗാന്ധി സ്മാരക സഹകരണ സംഘം പ്രസിഡൻറ് ശ്രീ.സി.എ.രാജീവ്, കെടാമംഗലം പപ്പുക്കുട്ടി ലൈബ്രറി പ്രസിഡന്റ് പി.പി.സുകുമാരൻ,ഏഴിക്കര ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡണ്ട് ശ്രീ. കെ.എന്‍.വിനോദ്,കെടാമംഗലം ഗവ.എല്‍.പി.സ്കൂൾ പി.ടി.എ പ്രസിഡണ്ട് ശ്രീ കെ.കെ. കപിൽ, സൗഹൃദക്കൂട്ടായ്മ സെക്രട്ടറി സി.പി.ജിബു, പ്രശസ്തകവി ശ്രീ പറവൂർ ബാബു, യുവഗായകൻ ശ്രീ അൻവിൻ കെടാമംഗലം, പത്രപ്രവർത്തകനായ ശ്രീ എം.ബി. പ്രസാദ്, ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അമൽജിത്ത്, ശ്രീ.കെ.എന്‍ ബിനോയ്, ശ്രീമതി എ.കെ. ജാസ്മി, ശ്രീ കെ.എം. അനിരുദ്ധൻ, സി.പി. ബാബു, ടി.കെ സോമസുന്ദരം, എ.കെ .മുരളീധരൻ, പി.കെ സോമൻ, പി.കെ ഗോപാലകൃഷ്ണൻ ശ്രീമതി റീനവേണു ഗോപാൽ, ലിജി ലൈഗോഷ്, സോനു രാഗേഷ്, കെ.എസ് മിനി, കെ.ഡി സുധീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി രൂപീകരിച്ചു. ‘വനിതകളുടെ രായാത്ര’ എന്ന സ്ത്രീ സാംസ്കാരിക കൂട്ടായ്മയോടെ അനുബന്ധ പരിപാടികൾ ആരംഭിക്കും.