ജനോത്സവം കൊടിയേറി
പേരാവൂര്‍ : ശാസ്ത്രസാഹിത്യ പരിഷത്ത് പേരാവൂര്‍ മേഖലാ ജനോത്സവത്തിന് മുഴക്കുന്നില്‍ കൊടിയേറ്റമായി. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു ജോസഫ് കായിക പ്രതിഭ സെബാസ്റ്റ്യാന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തി. വി. ഷാജി, സജിത മോഹന്‍, വി.കെ കുഞ്ഞികൃഷ്ണന്‍, സി.കെ രവീന്ദ്രന്‍, വനജ സി.കെ, ടി.സുരേന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. കെ.വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ശാസ്ത്രബോധം, മതേതരത്വം, മാനവികത എന്ന മൂല്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ജനോത്സവം. ഇന്ത്യയിലെ ജനങ്ങളായ നാം ചോദ്യം ചെയ്യാന്‍ ഭയാക്കാതിരിക്കുവിന്‍ എന്ന ആശയപ്രചരണം ഇതിന്റെ ഭാഗമായി നടക്കുന്നു. മേരിക്യൂറി കഥാപ്രസംഗം, നിവേദിത വ്യാസ്, ഗ്രാമിക വനിത സംഘത്തിന്റെ കോല്‍ക്കളി – ആദിത്യന്‍, അനിരുദ്ധ് തരുണ്‍, തരുണ്‍ എന്‍.കെ, ഗോഗുല്‍ ജനകന്‍, അക്ഷയ് എന്നിവര്‍ ചേര്‍ന്ന് ഫ്യുഷന്‍ സംഗീതം എന്നീ പരിപാടികള്‍ അവതരിപ്പിച്ചു. ഫെബ്രുവരി 28 വരെ നടക്കുന്ന ജനോത്സവത്തിന്റെ ഭാഗമായി ഭരണഘടനയുടെ ആമുഖം പ്രചരിപ്പിക്കല്‍, പാട്ടുകള്‍, സിനിമ, ഗ്രഹണനിരീക്ഷണം, വര, സെമിനാറുകള്‍, പുസ്തകപ്രചരണം ഇവ നടക്കും.