ജനോത്സവം -ശ്രീകണ്ഠാപുരം
അഡ്വ.കെ.കെ.രത്നകുമാരി സംസാരിക്കുന്നു
കണ്ണൂര്‍ : ജനുവരി. 26 റിപ്പബ്ലിക് ദിനം മുതൽ ഫെബ്രുവരി.28 ദേശീയ ശാസ്ത്രദിനം വരെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ശ്രീകണ്ഠപുരം ജനോത്സവത്തിന്റെ കൊടിയേറ്റം വളക്കൈയിൽ നടന്നു. ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ.കെ.രത്നകുമാരി കൊടിയേറ്റം നടത്തി. ഡോ. ടി.കെ പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. പരിഷത്ത് ജില്ലാ സെക്രട്ടറി ഒ.സി.ബേബിലത ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു. പന്തം കത്തിച്ചുപിടിച്ച് സദസ് ഇത് ഏറ്റുചൊല്ലി. ഭരണഘടന ആമുഖ കലണ്ടർ മിനേഷ് മണക്കാട് പ്രകാശനം ചെയ്തു. വി.സി.അരവിന്ദാക്ഷൻ, കെ.സി.അമ്മുക്കുട്ടി എന്നിവർ ആശംസ പ്രസംഗം നടത്തി. കെ.ജനാർദനൻ അധ്യക്ഷത വഹിച്ചു. കെ.വിലാസിനി സ്വാഗതവും എം.ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു. താളം വനിതാ ബാന്റ് സെറ്റിന്റെ നാസിക് ബേന്റ്, നാടൻപാട്ട്, ബിജു ചുഴലിയുടെ ഏകപാത്ര നാടകം എന്നിവ അരങ്ങേറി.