ജനോത്സവം സാംസ്കാരിക സംഗമം
പിലിക്കോട് : ഭരണഘടന വിഭാവനം ചെയ്ത മതേതരത്വവും ജനാധിപത്യവും മാനവികതയും വെല്ലുവിളി നേരിടുന്ന വർത്തമാനകാലത്തോട് പ്രതികരിക്കാൻ പ്രതിരോധ സജ്ജമായ സാംസ്കാരിക കൂട്ടായ്മ യാഥാർത്ഥ്യമാക്കാൻ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനുവരി- ഫെബ്രുവരി മാസങ്ങളിൽ ‘നമ്മൾ ജനങ്ങൾ’ എന്ന മുദ്രാവാക്യമുയർത്തി ജനോത്സവം സംഘടിപ്പിപ്പിക്കുന്നു. ജനോത്സവത്തിന്റെ മുന്നോടിയായി സാംസ്കാരികസംഗമം പിലിക്കോട് ഗവ:യു.പി സ്കൂളിൽ വച്ച് പരിഷത്ത് കലാസാംസ്കാരിക വിഷയസമിതി സംസ്ഥാന കണ്‍വീനര്‍ റിസ്വാൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് പി.പി.രാജൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ടി.വി.ശ്രീധരൻ, കൊടക്കാട് നാരായണൻ, എ.എം.ബാലകൃഷ്ണൻ, കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയംഗം സി.എം. മീനാകുമാരി, പരിഷത്ത് ജില്ലാ പ്രസിഡണ്ട് പ്രദീപ് കൊടക്കാട്, ഒ.പി.ചന്ദ്രൻ, നാറോത്ത് ബാലകൃഷ്ണൻ, എം.വിനയൻ,എന്നിവര്‍ സംസാരിച്ചു. കെ.രാധാകൃഷ്ണൻ സ്വാഗതവും കെ.വി.ചന്ദ്രൻ നന്ദിയും പറഞ്ഞു. ജനുവരി 30 ന് വൈക: 4 മണിക്ക് കാലിക്കടവിൽ ജനോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നടക്കും.