ജില്ലാ പ്രവര്‍ത്തക കൺവൻഷനുകൾ പൂർത്തിയായി

0

കാസര്‍ക്കോട്
നഷ്ടമായിക്കൊണ്ടിരിക്കുന്ന ശാസ്ത്രബോധത്തെ തിരിച്ചുപിടിക്കേണ്ടതിന്റെ ആവശ്യകതയും, ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവാക്യം കൂടുതൽ പ്രസക്തമാകുകയും ചെയ്യുന്ന സമകാലിക പശ്ചാത്തലത്തിൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സാമൂഹ്യ ഉത്തരവാദിത്വം വർദ്ധിക്കുകയാ ണെന്ന് കാസറഗോഡ് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് പരിഷത്ത് സംസ്ഥാന സെക്രട്ടറി കെ.വിനോദ് കുമാർ പറഞ്ഞു. കാഞ്ഞങ്ങാട് പരിഷത്ത്‌ ഭവനിൽ നടന്ന പരിപാടിയിൽ കെ.കെ രാഘവൻ അധ്യക്ഷത വഹിച്ചു. കെ. പ്രേംരാജ് സ്വാഗതം പറഞ്ഞു. എ.എം. ബാലകൃഷ്ണൻ, എം. രമേശൻ, കെ. സുകുമാരൻ, പി. കുഞ്ഞിക്കണ്ണൻ, വി.പി. സിന്ധു, പ്രദീപ് കൊടക്കാട്, പ്രൊഫസർ എം. ഗോപാലൻ, കെ. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. കൂടുതൽ മാസിക ചേർത്ത കാഞ്ഞങ്ങാട് മേഖലയ്ക്കും യുണിറ്റുകൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

കോഴിക്കോട്
സംസ്ഥാന വാർഷികം, നിർവാഹക സമിതി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് വേണ്ടി ജില്ലയിലെ 14 മേഖലകള്‍ക്കായി 9 കേന്ദ്രങ്ങളില്‍ പ്രവർത്തകയോഗങ്ങൾ നടന്നു. അംഗത്വ പ്രവർത്തനം, യൂണിറ്റുകൾ ഇല്ലാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ യൂണിറ്റ് രൂപീകരിക്കൽ, വിദഗ്ദരെ ഉൾപ്പെടുത്തിയുള്ള സ്ഥാപന യൂണിറ്റുകൾ രൂപീകരിക്കൽ, മാസികാ പ്രവർത്തനം, ബാലവേദി രംഗത്ത് സജീവമായി ഇടപെടുന്ന തരത്തിലുള്ള പ്രവർത്തന പരിപാടികള്‍, പരിഷത്ത്ഭവൻ പുനർനിർമാണവുമായ് ബന്ധപ്പെട്ട നടക്കുന്ന സാമ്പത്തിക സമാഹരണം എന്നിവ തീരുമാനിച്ചു. വിവിധ സ്ഥലങ്ങളിൽ നടന്ന പ്രവർത്തക യോഗങ്ങളിൽ ജനറൽ സെക്രട്ടറി കെ രാധൻ, നിർവാഹകസമിതി അംഗങ്ങളായ ഇ അശോകൻ, പി പി രഞ്ജിനി, പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ, പ്രൊഫ. കെ പാപ്പൂട്ടി, ഡോ, ബി എസ് ഹരികുമാർ, പി കെ സതീശ്, എ ശശിധരൻ, വിജീഷ് പരവരി, ടി പി സുകുമാരൻ എന്നിവർ നേതൃത്വം നൽകി. പ്രവർത്തകയോഗത്തിൽ 312 പേർ പങ്കെടുത്തു.

എറണാകുളം
ജില്ലാ മേഖല കമ്മറ്റിഅംഗങ്ങളും യൂണിറ്റ് സെക്രട്ടറി പ്രസിഡന്റുമാരും പങ്കെടുത്ത വൻമേഖല കൺവൻഷൻ പറവൂർ, പെരുമ്പാവൂർ, തൃപ്പുണിത്തുറ എന്നീ 3 ക്ലസ്റ്ററുകളിലായി ജൂൺ 30 നു നടന്നു. ജൂലൈ മാസത്തിൽ മുഴുവൻ യൂണിറ്റ് കൺവൻഷനുകൾ സംഘടിപ്പിക്കുന്നതിനും പ്രത്യേക അംഗത്വ ക്യാംപയിൻ, ശാസ്ത്രാവബോധ ക്യാംപയിൻ ഉദ്ഘാടനം, ശാസ്ത്രഗതി പ്രചാരണത്തിലൂന്നിയ മാസിക ക്യാംപയിൻ തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു.
പെരുമ്പാവൂർ ക്ലസ്റ്റർ: ജില്ല കമ്മിറ്റി അംഗം രാഘവൻ മാഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷനിൽ ജില്ല വൈസ് പ്രസിഡന്റ് ഡോ എം രഞ്ജിനി സംസ്ഥാന വാർഷിക നടപടികളും പ്രമേയങ്ങളും അവതരിപ്പിച്ചു. തുടർന്ന് ഭാവി പ്രർത്തന സമീപനം സംസ്ഥാന പ്രസിഡൻറ് എ പി മുരളീധരൻ അവതരിപ്പിച്ചു. ആർദ്ര, ആതിര, സാന്ദ്ര എന്നിവർ ആലപിച്ച സ്വാഗത ഗാനത്തോടെയാണ് യോഗ നടപടികൾ ആരംഭിച്ചത്. പെരുമ്പാവൂർ മേഖല സെക്രട്ടറി അനിൽകുമാർ സ്വാഗതം പറഞ്ഞു. 8 ഗ്രൂപ്പുകളായി തിരിഞ്ഞ് നടന്ന ചര്‍ച്ചകളുടെ റിപ്പോർട്ടിങ്ങിനെ തുടര്‍ന്ന് കെ. എസ്. രവി സാമ്പത്തിക രേഖയും ജില്ലാപ്രസിഡന്റ് വി എ വിജയകുമാർ ഭാവി പ്രവർത്തന പരിപാടികളും അവതരിപ്പിച്ചു. മേഖല ഗ്രൂപ്പ് ചർച്ചയും റിപ്പോർട്ടിങ്ങും നടന്നു. അൻപത്തിഏഴാം സംസ്ഥാന വാർഷികം സംബന്ധിച്ച് ഗൗരവമായ ചർച്ചകൾക്കും തുടക്കം കുറിച്ചു. അംഗത്വം വർദ്ധിപ്പിക്കുക, യൂണിറ്റുകൾ ഇല്ലാത്ത എല്ലാ പഞ്ചായത്തിലും യൂണിറ്റുകൾ രൂപീകരിക്കുക, മാസിക ക്യാമ്പയിൻ ശക്തമാക്കുക, ജൂലൈ 21 ന് എല്ലാ മേഖലകളിലും ശാസ്ത്രാവബോധ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുക എന്നീ തീരുമാനങ്ങള്‍ എടുത്താണ് കൺവെൻഷൻ സമാപിച്ചത്.
തൃപ്പൂണിത്തുറ ക്ലസ്റ്റർ: ആമുഖാവതരണത്തിനു ശേഷം നിർവാഹക സമിതി അംഗങ്ങളായ എം.ജയ സംസ്ഥാന സമ്മേളന റിപ്പോർട്ടിംഗും പി.എ.തങ്കച്ചൻ ഭാവി പ്രർത്തന സമീപനവും അവതരിപ്പിച്ചു. തുടർന്ന് ഗ്രൂപ്പ് ചർച്ചയും റിപ്പോർട്ടിങ്ങും നടന്നു. എം. ജയയുടെ സാമ്പത്തിക അവലോകനത്തോടെ രണ്ടാമത്തെ സെഷൻ തുടങ്ങി. യൂണിറ്റിന്റെ ഇടപെടൽ സാധ്യതകളെപ്പറ്റി പി.കെ.വാസു അവതരണം നടത്തി. തുടർന്ന് മേഖല ഗ്രൂപ്പ് ചർച്ചയും റിപ്പോർട്ടിങ്ങും നടന്നു. ഗ്രൂപ്പ് ചർച്ചകളുടെ ക്രോഡീകരണം പി.എ.തങ്കച്ചൻ നടത്തി. കെ.കെ.രവി സ്വാഗതവും കെ.എൻ.സുരേഷ് നന്ദിയും പറഞ്ഞു. പറവൂർ ക്ലസ്റ്റർ
ജില്ലാ ജോയിന്റ് സെക്രട്ടറി ശാന്തിദേവി സംസ്ഥാന വാർഷികം റിപ്പോർട്ട്‌ ചെയ്തു. എസ് എസ് മധു സാമ്പത്തിക ചിട്ട പ്രാവർത്തികമാക്കേണ്ടത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. സംസ്ഥാന സെക്രട്ടറി മനോജ്‌ കുമാർ ഭാവി പ്രർത്തന സമീപനം അവതരിപ്പിച്ചു. തുടർന്നു 4 ഗ്രൂപ്പുകളിലായി ചർച്ചനടന്നു. ഹരി ചെറായി, ഡോ. എം പി വാസുദേവൻ, ഡോ എസ് ശ്രീജ എന്നിവർ പ്രതികരിച്ചു. മേഖല ഗ്രൂപ്പ് ചർച്ചയെ തുടർന്നു സെക്രട്ടറിമാർ റിപ്പോർട്ടിങ് നടത്തി. എല്ലാ മേഖലയും ഒറീസ്സ ഫണ്ട്‌ 1000 രൂപവീതം സമാഹരിച്ചു നൽകി.

തിരുവനന്തപുരം
രണ്ട് മേഖല ക്ലസ്റ്ററുകളിലായി 30. 6. 19 ഞായറാഴ്ചതിരുവനന്തപുരത്ത് പ്രവർത്തകയോഗങ്ങൾ നടന്നു.. ഏഴ് മേഖലകളുൾപ്പെടുന്ന വടക്കൻ മേഖല പ്രവർത്തകയോഗം ആറ്റിങ്ങൽ ഗവ: യു.പി.എ സി ലും ആറ് മേഖലകളുൾപ്പെടുന്നതെക്കൻ മേഖല പ്രവർത്തകയോഗം നെയ്യാറ്റിൻകര ഗേൾസ് എച്ച്.എസ്.എസിലുമാണ് നടന്നത്.വടക്കൻ മേഖല പ്രവർത്തകയോഗം രാവിലെ 10.15ന് സംസ്ഥാന സമ്മേളനം രൂപപ്പെടുത്തിയ പ്രവർത്തന സമീപനം അവതരിപ്പിച്ചു കൊണ്ട് സംസ്ഥാന വികസന ഉപസമിതി ചെയർമാൻ എൻ.ജഗജീവൻ ഉദ്ഘാടനം ചെയ്തു.കേരളത്തിൽ ശക്തി പ്രാപിക്കുന്ന വിശ്വാസത്തിലധിഷ്ഠിതമായ പൊതുബോധത്തെ അഭിമുഖീകരിക്കാൻ ശാസ്ത്ര ബോധത്തിലൂന്നിയ പ്രവർത്തനങ്ങൾ വ്യാപകമാക്കണം. സമൂഹത്തിന്റെ ദൈനംദിന ജീവിതത്തിൽ നിരന്തരമിടപെട്ടുകൊണ്ടേപൊതുബോധത്തെ മാറ്റി തീർക്കാൻ കഴിയൂ. അതിന് സംഘടനയുടെ സർവതലങ്ങളെയും സജ്ജമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് ജില്ലാ സെക്രട്ടറി എസ്.ജയകുമാർ ഭാവി രേഖ അവതരിപ്പിച്ചു. തെക്കൻ മേഖല പ്രവർത്തകയോഗം ‘ദേശീയ വിദ്യാഭ്യാസ കരട് നയരേഖ’ യെ കുറിച്ച് സംസാരിച്ചുകൊണ്ട് സംസ്ഥാന നിർവാഹക സമിതി അംഗം സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നയരേഖക്കു പിന്നിലെ നിഗൂഢ രാഷ്ട്രീയ ലക്ഷ്യങ്ങൾ ബോധ്യപ്പെടുത്താൻ സി ആറിന് കഴിഞ്ഞു.പ്രവർത്തന സമീപനം കേന്ദ്രനിർവാഹക സമിതി അംഗം ജി.രാജശേഖരനും ഭാവി രേഖജില്ലാ കമ്മിറ്റി അംഗം എസ്.എൽ സുനിൽ കുമാറും അവതരിപ്പിച്ചു.രണ്ട് പ്രവർത്തകയോഗങ്ങിലും പ്രവർത്തന സമീപനവും ഭാവി രേഖയും മേഖലാടിസ്ഥാനത്തിൽ ചർച്ച ചെയ്ത് ക്രോഡീകരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ആർ.മല്ലിക അധ്യക്ഷത വഹിച്ച ആറ്റിങ്ങൽ ക്ലസ്റ്ററിൽ ആറ്റിങ്ങൽ മേലാ സെക്രട്ടറി ആർ.ജി.രാജു സ്വാഗതവും മേഖലാ പ്രസിഡൻറ് സുനിൽ ചിറയിൻകീഴ് നന്ദിയും പറഞ്ഞു.ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ :ന ന്ദനൻ അധ്യക്ഷത വഹിച്ച നെയ്യാറ്റിൻകര ക്ലസ്റ്ററിൽ നെയ്യാറ്റിൻകര മേഖലാ സെക്രട്ടറി സി .വി.അജിത്ത് സ്വാഗതവും മേഖലാ പ്രസിഡന്റ് എസ്.കെ.സുരേഷ് കുമാർ നന്ദിയും പറഞ്ഞു.രണ്ട് പ്രവർത്തകയോഗങ്ങളിലായി 210 പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *