ഡോ.എം.സി.വത്സകുമാർ ഓർമയായി
കഴിഞ്ഞ വർഷം ജില്ലാതല ശാസ്ത്രവാരാഘോഷം തൃശ്ശൂർ വിവേകോദയം സ്ക്കൂളിൽ ഉദ്ഘാടനം ചെയ്തത് ഡോ.വത്സകുമാർ ആയിരുന്നു.
പാലക്കാട് ഐ.ഐ.ടി.യിലെ ഉർജതന്ത്രം പ്രൊഫസർ ഡോ.വത്സകുമാർ അന്തരിച്ചു.
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തന ങ്ങളോട് അനുഭാവവും താല്പര്യവുമുള്ള ശാസ്ത്രപ്രചാരകനായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം ജില്ലാതല ശാസ്ത്രവാരാഘോഷം തൃശ്ശൂർ വിവേകോദയം സ്ക്കൂളിൽ ഉദ്ഘാടനം ചെയ്തത് ഡോ.വത്സകുമാർ ആയിരുന്നു. സൂര്യരശ്മികൾ പിടിച്ചെടുത്ത് രാസോർജമാക്കി മാറ്റാൻ ശേഷിയുള്ള കൃത്രിമ ഇലകൾ നിർമിക്കുന്ന പുത്തൻ സാങ്കേതിക വിദ്യയെപറ്റിയാണ് ഫോട്ടോണിക്സ് വിദഗ്ധനായ അദ്ദേഹം അന്ന് ഉദ്ഘാടനം ചെയ്ത് സംസാരിച്ചത്. ഇത്തരം ഇലകളുടെ പ്രാഗ്‌രൂപം അമേരിക്കയിലെ ലൂയിസ് ലാബിൽ പരീക്ഷണാടിസ്ഥാനത്തിൽ വികസിപ്പിച്ചെടുത്തിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഫോസിൽ ഇന്ധനങ്ങൾ അവസാനിക്കാറായെന്നും സൗരോർജമാണ് നമുക്ക് സ്ഥായിയായി ആശ്രയിക്കാവുന്നതെന്നും അദ്ദേഹം അന്ന് പറഞ്ഞു. കമ്പ്യൂട്ടർ ചിപ്പുകളുടെ മാത്രം വലിപ്പമുള്ള കൃത്രിമ ഇലകളുപയോഗിച്ച് ജലത്തിൽ നിന്ന് ഹൈഡ്രജൻ ഉൽപാദിപ്പിക്കുകയും ഹൈഡ്റജൻ കത്തിച്ച് ശുദ്ധമായ (കാർബൺ ഇല്ലാത്ത) ഇന്ധനം ഉണ്ടാക്കുകയും ചെയ്യുന്നതിനെ പറ്റി വിശദമായി അന്ന് അദ്ദേഹം സംസാരിച്ചിരുന്നു.