തിരുവനന്തപുരം ജില്ലാ ഭാരവാഹികൾ

0

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ബോധവത്കരണം, സംരക്ഷണം, പ്രതിരോധം എന്നീ തലങ്ങളിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാസമ്മേളനം അംഗീകരിച്ച പ്രമേയം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സമൂഹത്തിന്റെ സ്ത്രീകളോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്തണമെന്നും കുടുംബത്തിലെ ജനാധിപത്യം ഉറപ്പാക്കുന്നതിനുമുള്ള സാമൂഹ്യ ഇടപെടല്‍ ശക്തമാക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.

സംസ്ഥാനത്ത് ഈയിടെയുണ്ടായ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും സ്ത്രീധന മരണങ്ങളും ഉയര്‍ത്തുന്ന സാമൂഹ്യ പ്രതിഫലനങ്ങള്‍ തൊഴില്‍ വിദ്യാഭ്യാസ രംഗങ്ങളിലുണ്ടായ സ്ത്രീ മുന്നേറ്റത്തെ ദുര്‍ബലപ്പെടുത്തുന്നവയാണ്. 1961-ലെ സ്ത്രീധന നിരോധന നിയമം നിലവില്‍ വന്നിട്ട് ആറ് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. നിലവിലുള്ള നിയമത്തിലും പരിപാലനത്തിലും കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. തിരുവനന്തപുരത്തെ സമ്പൂര്‍ണ മാലിന്യ രഹിത ജില്ലയാക്കുവാന്‍ സമഗ്ര പദ്ധതിക്ക് രൂപം നല്‍കുക, ആര്‍ത്തവകാലത്തുപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തില്‍ ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

ജില്ലാ പ്രസിഡന്റ് കെ. അനില്‍ നാരായണര്‌ അധ്യക്ഷനായി. സംഘടനാരേഖ കേന്ദ്രനിര്‍വാഹക സമിതി അംഗം സുമ വിഷ്ണുദാസ് അവതരിപ്പിച്ചു. ഐടി മേഖലയിലെ അവതരണം സംസ്ഥാന കണ്‍വീനര്‍ കെ.എസ്. സുധീര്‍, ശാസ്ത്രഗതി എഡിറ്റര്‍ ബി. രമേഷ്, മാസിക മാനേജിങ് എഡിറ്റര്‍ എം. ദിവാകരന്‍, എസ്.എല്‍. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍: കെ. അനില്‍നാരായണര് (പ്രസിഡന്റ്), ടി. കുമാര്‍, ബി. ലില്ലി (വൈസ് പ്രസിഡന്റുമാര്‍), എസ്.എല്‍. സുനില്‍കുമാര്‍ (സെക്രട്ടറി), അഡ്വ. വി.കെ. നന്ദനന്‍, വി. ജിനുകുമാര്‍ (ജോ. സെക്രട്ടറിമാര്‍), എസ്. രാജിത്ത് (ട്രഷറര്‍).

Leave a Reply

Your email address will not be published. Required fields are marked *