തേക്കു പ്ലാന്റേഷന്‍ അനുവദിക്കരുത്
വയനാട്: ഒണ്ടയങ്ങാടിയിലെ സ്വാഭാവിക വനങ്ങൾ മുറിച്ചുമാറ്റി തേക്കു പ്ലാന്റേഷൻ സ്ഥാപിക്കാനുള്ള വനം വകുപ്പിന്റെ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി മേഖലാ കമ്മറ്റിയുടെ നേത്യത്വത്തിൽ പദയാത്രയും ധർണ്ണയും സംഘടിപ്പിച്ചു. മേഖലാ പ്രസിഡന്റ് കെ.വി.രാജു, സെക്രട്ടറി ശൈലേഷ് കുമാർ, വി.സുരേഷ് കുമാർ, എസ്. യമുന എന്നിവർ പദയാത്രയ്ക്ക് നേതൃത്വം നൽകി. തുടർന്ന് മാനന്തവാടി ഗാന്ധി പാർക്കിൽ നടന്ന ധർണ്ണ വയനാട് ജില്ലാ സെക്രട്ടറി എം.കെ. ദേവസ്യ ഉത്ഘാടനം ചെയ്തു. വി.പി.ബാലചന്ദ്രൻ പ്രസംഗിച്ചു.