ദേശീയ വിദ്യാഭ്യാസ നയം ഉയർത്തുന്ന വെല്ലുവിളികളും ബദലുകളും: തിരുവനന്തപുരം ജില്ലാ ജനകീയ വിദ്യാഭ്യാസ കൺവെൻഷൻ
05 /09 /2022
തിരുവനന്തപുരം:അധ്യാപകദിനമായ സെപ്തംബർ അഞ്ചിന് ജില്ലയിലെ 9 മേഖലകളിൽ ജനകീയ വിദ്യാഭ്യാസ കൺവെൻഷനുകൾ നടന്നു. ജില്ലാ പ്രസിഡന്റ് കെ.ജി. ഹരികൃഷ്ണൻ, ജില്ലാ വിദ്യാഭ്യാസ കൺവീനർ ജി.സുരേഷ്, അനിൽ നാരായണരു , സുരേഷ് ബാബു, രാജേന്ദ്രൻ നായർ, വേണു തോട്ടുംകര, വേണുഗോപാൽ തുടങ്ങിയവർ വിഷയം അവതരിപ്പിച്ചു. സെപ്തംബർ – ഒക്ടോബർ മാസങ്ങളിലായി ജില്ലയിലെ 151 യുണിറ്റുകളിലും “ദേശീയ വിദ്യാഭ്യാസ നയം ഉയർത്തുന്ന വെല്ലുവിളികളും ബദലുകളും” സംബന്ധിച്ചുള്ള ജനകീയ വിദ്യാഭ്യാസ കൺവെൻഷനുകൾ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു.