നമ്മൾ ജനങ്ങൾ – ജനോത്സവം, തുരുത്തിക്കരയിൽ സംഘാടക സമിതി രൂപികരിച്ചു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിർവ്വാഹക സമിതിയംഗം പി.എ.തങ്കച്ചൻ വിഷയാവതരണം നടത്തുന്നു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കരയിലെ വിവിധ രാഷ്ട്രീയ-സാമൂഹിക – സാംസ്കാരിക സംഘടനകളെ കൂട്ടിയോജിപ്പിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന നമ്മൾ ജനങ്ങൾ ജനോത്സവ പരിപാടികൾക്കുള്ള സംഘാടക സമിതി രൂപികരിച്ചു.തുരുത്തിക്കര ആയൂർവ്വേദക്കവലയിൽ ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖല സെക്രട്ടറി കെ.എൻ.സുരേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നിർവ്വാഹക സമിതിയംഗം പി.എ.തങ്കച്ചൻ വിഷയാവതരണം നടത്തി.മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുധാ രാജേന്ദ്രൻ, സി.ഐ.ടി.യു.ഏരിയ സെക്രട്ടറി സി.കെ.റെജി, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി ജെറിൻ ടി.ഏലിയാസ് ,മുളന്തുരുത്തി പബ്ലിക് ലൈബ്രറി സെക്രട്ടറി കെ.കെ.സണ്ണി ,സി.പി.ഐ എം ആരക്കുന്നം എൽ.സി. അംഗം എം.ആർ.മുരളിധരൻ, മുൻ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.മോഹനൻ, ഡി.വൈ.എഫ്.ഐ ആരക്കുന്നം മേഖല ജേ: സെക്രട്ടറി അപ്പു എ.കെ., ആർ.എസ്.പി മുളന്തുരുത്തി സന്തോഷ്,സമതവേദി വൈസ് പ്രസിഡന്റ് ശാന്താ ഗോപി, തുരുത്തിക്കര റെസിഡൻസ് അസോ: സെക്രട്ടറി കെ കെ കൃഷ്ണൻകുട്ടി, പുലരി ബാലവേദി സെക്രട്ടറി മിത്രാ അനിൽകുമാർ എന്നിവർ സംസാരിച്ചു. യുവ സമിതി ജില്ലാ ട്രഷറർ ജിതി ഗോപി സ്വാഗതം പറഞ്ഞ യോഗത്തിന് യുണിറ്റ് സെക്രട്ടറി എം.കെ.മുരുകേശൻ നന്ദി പറഞ്ഞു. പ്രദേശത്തെ സ്കൂളുകളിലെ ക്ലാസ്സ് റൂം ലൈബ്രറിക്ക് ആവശ്യമായ പുസ്തകങ്ങൾ നൽകി സാമ്പത്തിക സമാഹരണം നടത്തും. അനുബന്ധ പരിപാടികളായി കുട്ടിപ്പുരം, സിനിമ കൊട്ടക, അക്വപോണിക്സ് പരിശീലനങ്ങൾ, തുണി സഞ്ചി നിർമ്മാണ പരിശീലനങ്ങൾ സംവാദങ്ങൾ, യുവസംഗമം എന്നിവ സംഘടിപ്പിക്കും. ജനുവരി 28 വൈകീട്ട് 4ന് കലാജാഥയ്ക്ക് സ്വീകരണം നൽകും. വിവിധ സംഘടനകളിൽ നിന്നായി 32 പേർ യോഗത്തിൽ പങ്കെടുത്തു.