നമ്മൾ ജനങ്ങൾ ഭരണഘടനക്കൊപ്പം ഭരണഘടന ജനസദസ്സുകൾ
ജനോത്സവത്തിന്റെ ഭാഗമായി കോലഞ്ചേരി മേഖലയിലെ കുന്നത്ത് നാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും (18 Nos) ഒരേ സമയം സംഘടിപ്പിച്ച ഭരണഘടനാ ജന സദസ്സിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം ജനുവരി 26 രാവിലെ 10 മണിക്ക് മോറക്കാല കെ.എ ജോർജ്ജ് ലൈബ്രറിയിൽ കുന്നത്ത് നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജോ വി തോമസ് നിർവ്വഹിച്ചു. കുന്നത്തുനാട് പഞ്ചായത്ത്; ഗ്രന്ഥശാല നേതൃസമിതി ;പഞ്ചായത്ത് കുടുംബശ്രീ ,കലാ കായിക സാംസ്കാരിക ക്ലബ്ബുകൾ;ഭാരത് മാതാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്( ചൂണ്ടി);എന്നിവയുടെ സഹകരണത്തോടെ ആണ് പരിപാടി സംഘടിപ്പിച്ചത് .. ലൈബ്രറി പ്രസിഡൻ്റ് എം.കെ.വർഗീസ് അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളത്തിൽ സുഷമാ ജോർജ്ജ് (ഭാരത് മാത സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് );ജോസ് വി ജേക്കബ്; (കുന്നത്ത് നാട് താലൂക്ക് ഗ്രന്ഥരാല കൗൺസിൽ വൈസ് പ്രസിഡന്റ്) രമാദേവി മോഹൻ; (CDS യെർ പേർസൻ) വാർഡ് മെമ്പർ സെലിൻ എബ്രാഹാം; ലൈബ്രറി സെക്രട്ടറി സാബു വർഗീസ് ; കെ.എസ്.രവി; (KSSP) ജെസ്സി ഐസക്ക്;പി.ഐ.. പരീകുഞ്ഞ്;കെ.ഇ.അലിയാർ എന്നിവർ പ്രസംഗിച്ചു.ഓരോ വാർഡിലും ചുരുങ്ങിയത് 3 പേർ വീതമെങ്കിലും ഉള്ള ടീമുകളായിചൂണ്ടി ഭാരത് മാതാ കോളേജ് ഓഫ് ലീഗൽ സ്റ്റഡീസിലെ വിദ്യാർത്ഥികളും അധ്യാപകരും ആണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകിയത് ‘ അക്കാഡമാക് ചുമതല MK രാജേന്ദ്രൻ മാഷ് ആയിരുന്നു. പരിപാടികൾ ചിട്ടപ്പെടു ത്തുന്നതിനായി രണ്ട് അക്കാഡമിക് കുടിയിരുപ്പുകൾ നടന്നു – രാവിലെ 9.15ന് കുന്നത്ത് നാട് പഞ്ചായത്ത് ഓഫീസിൽ എത്തിയ ഭാരത് മാതസ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ 60 പേർ വരുന്നഅദ്ധ്യാപകരും വിദ്യാർത്ഥികളും അടങ്ങിയ സംഘത്തേയും, മോഡറേറ്റർമാരേയും (18 പേർ ) പ്രവർത്തകർ എല്ലാ വാർഡുകളിലും എത്തിച്ചു – 15 വാർഡുകളിൽ അതാത് വാർഡ് മെമ്പർമാരും മറ്റിടങ്ങളിൽ മോഡറേറ്റർമാരുമാണ് വാർഡ്തല ക്ലാസ്സുകൾ ഉദ്ഘാടനം ചെയ
ആർത്തവം – ശാസ്ത്രവും വിശ്വാസവും … കാസർഗോഡ് ജില്ലാ പരിശീലനം ഇന്ന് കാഞ്ഞങ്ങാട് പരിഷത് ഭവനിൽ വച്ചു നടന്നു. ഡോ. ദീപ, (ഗൈനക്കോളജിസ്റ്റ്) കെ.രാജീവൻ (പരിഷത് ആരോഗ്യ സമിതി കൺവീനർ ) എന്നിവർ ക്ലാസ്സെടുത്തു. കുടുംബശ്രീ, ആശ, KGNA, ലൈബ്രറി കൗൺസിൽ, KSTA എന്നീ സംഘടനകളിൽ നിന്ന് പങ്കാളിത്തമുണ്ടായി. സമീപ ഭാവിയിൽ – Feb-28 മുമ്പ് – 75 ക്ലാസ്സുകൾ, (കുടുംബശ്രീ – 46 , Library Counsil – 12, ആശ – 9, KSTA – 8 ] എടുക്കാൻ തീരുമാനമായി. R P മാർക്കുള്ള പരിശീലനം മേഖലാ തലത്തിൽ പരിഷത്തിന്റെ നേതൃത്വത്തിലും ബ്ലോക്ക് തലത്തിൽ അംഗ സംഘടനകളുടെ നേതൃത്വത്തിൽ പരിഷത്ത് R P മാർ ചേർന്നും സംഘടിപ്പിക്കണമെന്ന നിർദ്ദേശമുണ്ടായി. 29 പേർ പങ്കെടുത്തു.