നവകേരള കലാജാഥ പരിശീലനകളരി ആരംഭിച്ചു
നവോത്ഥാന മൂല്യങ്ങളും ശാസ്ത്ര ബോധവും ഉയർത്തിപ്പിടിച്ചു കൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന നവകേരള കലാജാഥയുടെ പരിശീലന കളരി മാരാരിക്കുളത്ത് ആരംഭിച്ചു.
പരിശീലന കളരിയുടെ ഉദ്ഘാടനം മാരാരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയേഷ് കുമാർ ഉദ്ഘാടനം ചെയ്തു .പരിഷത്ത് ജില്ലാ പ്രസിഡന്റ് ഡോ.ടി.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.വേണുഗോപാൽ, എം.മനോഹരൻ, പി.വി.ജോസഫ്, സി. പ്രവീൺലാൽ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ജന: കൺവീനർ സെബാസ്റ്റ്യൻ സ്വാഗതവും വിശ്വനാഥൻ നന്ദിയും പറഞ്ഞു. പരിശീലന കളരിയുടെ മുന്നോടിയായി ഗ്രാമ ജാഥയും നടന്നു.
പരിശീലന കളരി ഫെബ്രുവരി 3-ന് സമാപിക്കും. രണ്ടാം ഘട്ട പരിശീലനം ആലപ്പുഴയിൽ നടക്കും. നവകേരള കലാജാഥ ഫെബ്രുവരി 10-ന് കളവം കോടത്തു നിന്ന് പ്രയാണം ആരംഭിച്ച് 21-ാം തീയതി പല്ലനയിൽ സമാപിക്കും. നമ്മൾ ജനങ്ങൾ എന്ന പേരിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ജനകീയ ക്യാമ്പയിന്റെ ഭാഗമാണ് കലാജാഥ.ഇതോടൊപ്പം പ്രാദേശിക കലാ – സംസ്കാരിക കൂട്ടായ്മയായജനോത്സവം ,ഭരണഘടന, നവോത്ഥാനം, ആർത്തവ ശാസ്ത്രം എന്നീ വിഷയങ്ങളെ അധികരിച്ചുള്ള ക്ലാസുകളും ശാസ്ത്ര പുസതകങ്ങളുടേയും ബദൽ ഉല്പന്നങ്ങളുടേയും പ്രചരണവും സംഘടിപ്പിക്കും.