നിലമ്പൂർ യൂണിറ്റ് സമ്മേളനം
നിലമ്പൂര്‍ : പരിഷത്ത് നിലമ്പൂർ യൂണിറ്റ് വാർഷികം യൂണിറ്റ് അംഗം സുദർശനൻ മാസ്റ്ററുടെ വീട്ടിൽ നടന്നു. അഡ്വ. ഗോവർദ്ദനൻ അധ്യക്ഷ്യത വഹിച്ചു. മാർച്ച് 4 ന് നടന്ന വാർഷികത്തിൽ യൂണിറ്റ് സെക്രട്ടറി ഡോ.അശോക രാജ് റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം കെ. അരുൺകുമാർ സംഘടനാരേഖ അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി ശാസ്താ ബാബു (പ്രസിഡണ്ട്), ഡോ.അശോക് രാജ് (സെക്രട്ടറി), ജെസ്സി ടീച്ചർ (വൈസ് പ്രസിഡണ്ട്) യദുകൃഷ്ണൻ (ജോ.സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. പൊതു കുടിവെള്ള സ്രോതസ്സുകൾ സംരക്ഷിക്കാൻ നിലമ്പൂർ നഗരസഭ മുൻകൈയെടുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഗൃഹാന്തരീക്ഷത്തിൽ നടന്ന യൂണിറ്റ് വാർഷികം ഏറെ ഹൃദ്യമായി. ഡോ.കെ.ആർ വാസുദേവൻ, പി.എസ്സ്.രഘുറാം, നഗരസഭ കൗൺസിലർ ഗോപാലകൃഷ്ണൻ, ജെസ്സി, പി.പ്രദീപ്, ഡി.വെങ്കിടേശ്വരൻ, മേഖല യുവസമിതി കൺവീനർ നവാസ് അലി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. റിപ്പോർട്ട്, സംഘടനാരേഖ എന്നിവയിൻമേൽ ഫലപ്രദമായ ചർച്ച നടന്നു. സമ്മേളനം, അംഗത്വം, കേരളപഠനം, ലോക വനിതാദിനാചരണം എന്നീ ഭാവി പരിപാടികൾ ആസൂത്രണം ചെയതു.