പച്ചത്തുരുത്തിക്കര – ഒരു പരിഷത്ത് ഇടപെടല്‍ മാതൃക
തുരുത്തിക്കര വെറുമൊരു ഗ്രാമമല്ല, ഒരു ഗ്രാമം എങ്ങനെ ആവണമെന്നതിനു മാതൃകയാണ്. പുതിയകാലത്ത് പ്രകൃതിയോടു ചേർന്നു നിൽക്കാൻ ഗ്രാമവാസികളെ പഠിപ്പിച്ചതിന്റെ കഥ പറയുകയാണ് തുരുത്തിക്കര മുളന്തുരുത്തി പഞ്ചായത്ത് പത്താം വാർഡ്. മൂന്നു മാസംകൊണ്ടു അത്ഭുതകരമായ മാറ്റങ്ങളാണ് ഇവിടെ ഉണ്ടായത്. ഫിലമെന്റ് ബൾബ് വിമുക്തഗ്രാമം, ഇ മാലിന്യ വിമുക്ത ഗ്രാമം, പ്ലാസ്റ്റിക്ക് മാലിന്യ വിമുക്ത ഗ്രാമം തുടങ്ങിയ വിശേഷണങ്ങളാണ് കുറഞ്ഞകാലം കൊണ്ടു തുരുത്തിക്കരെ നേടിയെടുത്തത്. േകരള ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റ് പ്രദേശത്തെ മുഴുവൻ സംഘടനകളെയും യോജിപ്പിച്ചു നടത്തിയ “ഊർജ നിർമല ഹരിതഗ്രാമം’ പദ്ധതിയാണു ഗ്രാമത്തെ മാതൃകാപരമായ മാറ്റങ്ങൾകൊണ്ടു ശ്രദ്ധേയമാക്കിയത്.