പാട്ടിന്റെയും ചിത്രങ്ങളുടെയും കനലിൽ പാട്ട് ബിരിയാണി തയ്യാറാക്കി നാട്ടുകൂട്ടം
അഴീക്കോട് : പാട്ടുപാടിയും ചിത്രങ്ങൾ വരച്ചും കഥ പറഞ്ഞും വർത്തമാനങ്ങൾ പങ്ക് വെച്ചും കൂട്ടമായി പാചകം ചെയ്തും, ഭക്ഷണം വിളമ്പിയും കൂട്ടായ്മയുടെ പുതിയ ഗാഥയുമായി നാട്ടുകൂട്ടം. അഴീക്കോട് ഗ്രാമത്തിലെ പതിനാറാം വാർഡ് നിവാസികളാണ് ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ജനോത്സവത്തിന്റെ ഭാഗമായി പാട്ട് ബിരിയാണിയുമായി ഒത്തുകൂടിയത്. ഇഷ്ടമുള്ളത് വിശ്വാസിക്കുവാനും, ഭക്ഷിക്കുവാനും, എഴുതുവാനും, പാടുവാനുമുള്ള അവകാശവും സ്വാതന്ത്ര്യവും നിലനിൽക്കണമെന്ന സന്ദേശമുയർത്തിയാണ് പാട്ട് ബിരിയാണി സംഘടിപ്പിച്ചത്. പാട്ട് സംഘത്തിന് എം.എ നൗഷാദ് മാഷ്, എ.പി.സ്നേഹലത, സി.വി ബീന, സജ്ന എന്നിവരും, വരക്കൂട്ടത്തിന് ഉണ്ണി പിക്കാസോ, ഹീര ജോസഫ്, വി.കെ.വിനോദ് എന്നിവരും നേതൃത്വം നൽകി. എം.എൽ.എ ഇ.ടി.ടൈസൺ മാഷ്, എറിയാട് പഞ്ചായത്ത് പ്രസിഡണ്ട് പ്രസാദിനി മോഹനൻ, ജില്ലാ പഞ്ചായത്തംഗം നൗഷാദ് കൈതവളപ്പിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം സീന അഷറഫ്, പഞ്ചായത്തംഗങ്ങളായ പ്രസീന റാഫി, കെ.കെ. അനിൽകുമാർ, എം.കെ. സിദ്ദീഖ് എന്നിവരും കെ വി സുഭാഷ്, പി എച്ച് റാഫി, എസ് എം സുബൈദ, ഇ.വി.വേണു, കെ എസ് ജയ, കെ.എം ബേബി, കെ എസ് സുനിൽ കുമാർ, സി.എ നസീർ, എ.ബി.മുഹമ്മദ് സഗീർ,എം. ആർ സുനിൽ ദത്ത്, പി.എ.മുഹമ്മദ് റാഫി എന്നിവരും സംസാരിച്ചു.