പാറ ഖനനത്തിനെതിരെ പ്രതിഷേധ സന്ദര്‍ശനം
തിരുവനന്തപുരം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ , നെടുമങ്ങാട് , പനവൂർ , പാറയടി ആയിരവല്ലിപ്പാറ സന്ദർശിച്ചു.
നെടുമങ്ങാട് മേഖലയിലെ പനവൂർ പാറയടി ആയിരവല്ലിപ്പാറ 17ഏക്കറോളംവരുന്ന ഭൂ പ്രദേശത്തായി പരന്നു കിടക്കുന്ന അതി വിസ്തൃതമായ ഒരു പാറയാണ്.പാറയ്ക്ക് മുകളിൽ ഒത്തനടുവിലായി, ഇത്ര രൂക്ഷമായ വരൾച്ചയിലും വറ്റാതെ നില്ക്കുന്ന ഒരു കുളമുണ്ട്. വിഴിഞ്ഞം പോർട്ടിൻ്റെ ആവശ്യത്തിനെന്നു പറഞ്ഞ് ജില്ലാ അധികാരികൾ പറ ഖനനത്തിന് അനുമതി കൊടുത്തതിൽ, ജാതി-മത-രാഷ്ട്രീയ ഭേദമെന്യെ നാട്ടുകാർ വലിയ പ്രതിഷേധത്തിലാണ്. നാട്ടുകാർ ചേർന്ന് പ്രദേശത്ത് ഒരു സമര സമിതി രൂപീകരിക്കുകയും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.ഈ സാഹചര്യത്തിൽ 05.04.2024 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് പരിഷത്ത് നെടുമങ്ങാട് മേഖല പരിസര വിഷയ സമിതി കൺവീനർ ആർ.എസ്.ബിജു, മേഖലാ സെക്രട്ടറി അജിത് കുമാർ.എച്ച്, മേഖലാ ജോയിൻ സെക്രട്ടറി ഡി.വിജയകുമാർ, മേഖല ലാ വൈസ് പ്രസിഡൻ്റ് ജി.ജെ.പോറ്റി, ജില്ലാ പരിസരവിഷയ സമിതി കൺവീനർ വി.ഹരിലാൽ, സപ്തപുരം അപ്പുക്കുട്ടൻ, ബി.നാഗപ്പൻ, സമരസമിതി കൺവീനർ പ്രകാശ്, ചെയർമാൻ ഐയൂബ് എന്നിവരുടെ നേതൃത്വത്തിൽ സംഘം പാറസന്ദർശിച്ചത്.ഇത് ജനവാസ മേഖല കൂടിയാണ്.