പുസ്തക പ്രചാരണം നടത്തി
കാസർഗോഡ്: ഈ കോവിഡ് കാലത്തും 5.5 ലക്ഷം രൂപയുടെ പുസ്തക പ്രചാരണം നടത്തി കാസർഗോഡ് മേഖലാ കമ്മിറ്റി. മാസത്തിൽ 200 രൂപ തോതിൽ 10 മാസം അടച്ചാൽ 2000 രൂപയുടെ പുസ്തകം നൽകുന്ന പുസ്തക കുറി കഴിഞ്ഞ ജൂണിൽ ആരംഭിച്ച് മാർച്ചിൽ അവസാനികേണ്ടതായിരുന്നു. 300 പേരെയാണ് നിധിയിൽ ചേർത്തത്. 6 ലക്ഷം രൂപയുടെ. പുസ്തക വിതരണം മാർച്ചിൽ അവസാനിക്കേണ്ടതായിരുന്നു. അതിന്റെ മൂർദ്ധന്യത്തിലാണ് കൊറോണ ലോക് ഡൗൺ കയറി വന്ന്ത്. അതിനാൽ കൃത്യസമയത്ത് വിതരണം ചെയ്യാൻ ആയില്ല. ഒരു യൂണിറ്റിൽ നിന്നും 10 വീതം അംഗങ്ങളെയാണ് ചേർക്കാൻ തീരുമാനിച്ചതെങ്കിലും 15 മുതൽ 20 പേരേ ചേർക്കാൻ സാധിച്ചു. ജൂൺ 30 ഓട് കൂടി പ്രവർത്തനം അവസാനിപ്പിക്കാൻ സാധിച്ചത് മേഖലയിലെ പ്രവർത്തകരുടെ കഠിനാധ്വാനമാണ്. ഒരു പരാതിക്കിടയില്ലാത്ത വിധം പുസ്ത നിധി നടത്താൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. പ്രവർത്തനങ്ങൾക്ക് മേഖലാ സെക്രട്ടറി കെ ബാലകൃഷ്ണൻ, പ്രസിഡണ്ട് സുനിൽ കുമാർ പാടി, ജില്ലാ ജോയിന്റ് സെക്രട്ടറി കെ ടി സുകുമാരൻ, മേഖലാ ട്രഷറർ ബി അശോകൻ, മേഖലാ കമ്മിറ്റി അംഗം ടി കെ കൃഷ്ണൻ, ബേബി സുമതി എന്നിവരായിരുന്നു.