പ്രളയനില രേഖപ്പെടുത്തി
കണ്ണൂർ: മാഞ്ഞു പോകാത്ത മഞ്ഞ പെയിന്റിൽ അഞ്ചരക്കണ്ടി പുഴയോരത്തെ പ്രളയ നില അsയാളപ്പെടുത്തി. വളപട്ടണം, അഞ്ചരക്കണ്ടി, മാഹി, കുപ്പം, ഭാവലി, കപ്പം എന്നീ പുഴയോരങ്ങളിലെ പ്രളയ നിലയാണ് രേഖപ്പെടുത്തിയത്. പ്രളയം രൂക്ഷമായ 50 പഞ്ചായത്തുകളിലാണ് പരിഷത്ത് പ്രവർത്തകരും വാർഡ് മെമ്പർമാരും ചേർന്ന് പ്രവർത്തനം പൂർത്തീകരിച്ചത്. ഒരോ പുഴയിലും ഒരു കിലോമീറ്റര്‍ ഇടവിട്ട് പ്രളയം ഏറ്റവും ഉയർന്ന നാല് പോയിന്റുകളാണ് അടയാളപ്പെടുത്തിയത്.
സമുദ്രനിരപ്പില്‍ നിന്ന് പ്രദശ ത്തിന്റെ ഉയരം, താഴ്ച എന്നിവ ഉള്‍പ്പെടെയാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ശേഖരിക്കുന്നത്. 1924 ൽ ബ്രിട്ടീഷ് ഗവർമെന്റ് കണ്ണൂരി ലെ മഹാപ്രളയം അടയാളപ്പെടുത്തി യിരുന്നത്. അഞ്ചരക്കണ്ടിയിലെ അടയാളം കറുപ്പത്തോട്ടത്തിന്റെ തരം മാറ്റത്തോടു കൂടിയാണ് നശിച്ച് പോയത്. പ്രളയ നില പഠന വിധേയമാക്കുന്നതിന്റെ ഭാഗമായി രൂക്ഷമായി പ്രളയം ബാധിച്ച 60 പഞ്ചായത്തിലെ പ്രവർത്തകർക്ക് പരിശീലനം നൽകി. പ്രകൃതിദുരന്തവും കാലാവസ്ഥാ മാറ്റവും ആഗോള താപനത്തിന്റെ ഭാഗമായണെന്നാണ് പ്രാഥമിക വിലയിരുത്തൽ.
അനിയന്ത്രിത നിർമ്മിതകളും, നെൽപാടം അനസ്യൂതമായി നികത്തിയതും ദുരന്തത്തിന്റെ ആക്കം വർധിച്ചു. ദുരന്തം ആവർത്തിക്കുന്ന പ്രതിഭാസമായതിനാൽ വിപുലമായ പൗരബോധന പരിപാടിക്കും തുടക്കമായി. ദുരന്തത്തെ നേരിടുവാനുള്ള തയ്യറാടെപ്പു പദ്ധതികൾ ഉണ്ടാക്കുന്നതിന് ഗ്രാമ പഞ്ചായത്തുകളെ പരിഷത്ത് സഹായിക്കും.