ബാലവേദി സംസ്ഥാന ശില്പശാലയ്ക്ക് സ്വാഗതസംഘമായി
കൊല്ലം – – ശാസ്ത്ര ബോധവും യുക്തി ചിന്തയും കുട്ടികളിൽ അരക്കിട്ടുറപ്പിക്കുന്നതിന് കളിയും കാര്യവുമായി കേരളശാസ്ത്രസാഹിത്യ പരിഷത്ത് ബാലവേദികളിലൂടെ സജീവമാകുകയാണ്. 2000 ബാലവേദി യൂണിറ്റിലൂടെ 2 ലക്ഷം കുട്ടികളിലേയ്ക്ക് ശാസ്ത്രപ്രവർത്തനംഎത്തിയ്ക്കാനാണ് ലക്ഷ്യമിടുന്നത്.നയസമീപനരേഖ തയ്യാറാക്കാനുംഒരു വർഷക്കാലം നടപ്പിലാക്കാനുള്ള പ്രവർത്തന പരിപാടികൾക്കും രൂപം നൽകുന്നതിനും വേണ്ടി2024 മാർച്ച് 28, 29 തീയതികളിൽ കൊല്ലം പരവൂർ ഐറ്റി സിയിൽ വച്ച് ബാലവേദി സംസ്ഥാന അക്കാദമിക് ശില്പശാല സംഘടിപ്പിക്കുന്നു. ശില്പശാല വിജയിപ്പിക്കുന്നതിനായി 18.3.24 ന് വൈകുന്നേരം 4 മണിയ്ക്ക് പരവൂർ ഐ റ്റി സി യിൽ വച്ച് സ്വാഗതസംഘം യോഗം ചേർന്നു. ജില്ലാ ബാലവേദി കൺവീനർ മോഹൻ ദാസ് തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്.അനിൽകുമാർ സ്വാഗതവും ബാലവേദി രൂപികരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും മൊഡ്യൂൾ ശില്പശാലയുടെ ഉള്ളടക്കത്തെ കുറിച്ചും വിശദീകരിച്ച് കൊണ്ട് സംസ്ഥാന ബാലവേദി കൺവീനർ ജോജി കൂട്ടുമ്മേൽ ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘയോഗത്തിൽ സംസ്ഥാന ബാലവേദി ചെയർപേഴ്സൺഎൽ.ഷൈലജ, സംസ്ഥാന കലാസംസ്കാരം ചെയർമാൻ ജി.രാജശേഖരൻ , ജില്ലാസെക്രട്ടറി എൻ.മോഹനൻ , ബാലവേദി ജില്ലാ ചെയർമാൻ ബി.വേണു , ജില്ല ppcകൺവീനർ ചിറ്റടിരവി എന്നിവർ സംസാരിച്ചു കെ.വി ഹരിദാസ് യോഗത്തിന് നന്ദി പറഞ്ഞു തുടർന്നുള്ള ചർച്ചയ്ക്കു ശേഷം ജി. രാജശേഖരൻ (ചെയർമാൻ), വേണു ചോഴ ത്ത്, ഗീത (വൈസ് ചെയർപേഴ്സൺമാർ) എസ്.അനിൽകുമാർ (കൺവീനർ). വേണു .ബി ,അഷറഫ് [ജോയിന്റ് കൺവീനർമാർ ] എന്നിവരെ സ്വാഗതസംഘം ഭാരവാഹികളായി തിരഞ്ഞെടുത്തു.