ഭരണഘടനാ സദസ്സ് സംഘടിപ്പിച്ചു
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മുപ്പത്തടം യുവജന സമാജം വായനശാലയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുപ്പത്തടം യൂണിറ്റും ചേർന്നു സംഘടിപ്പിച്ച സംവാദത്തിൽ അഡ്വ. എം ജി ജീവൻ വിഷയം അവതരിപ്പിച്ചു.മഹത്തായ മൂല്യങ്ങളുടെയും വലിയ കാഴ്ചപ്പാടുകളുടെയും സഞ്ചയമാണ് നമ്മുടെ ഭരണഘടന എന്നു അദ്ദേഹം പറഞ്ഞു സാമൂഹ്യ മാറ്റത്തിന്റെ ദർശനമാണത്. പൗരന്റെ അവകാശങ്ങളാണ് ഉയർത്തിപ്പിടിക്കുന്നത്. ഭരണഘടനയുടെ സത്ത പൂർണമായും ഉൾക്കൊള്ളുന്ന ആമുഖം എല്ലാ ജനങ്ങളിലും എത്തണം. അഡ്വ. അയൂബ്ഖാൻ,അഡ്വ. കമാലുദീൻ, ഗ്രാമപഞ്ചായത്തംഗം പി ജി ഷാജു, ലാൽകുമാർ, എച്ച് കെ രാജു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. വായന ശാല പ്രസിഡന്റ് എസ് എസ് മധു അദ്ധ്യക്ഷനായിരുന്നു. യൂണിറ്റ് പ്രസിഡന്റ് സി ടി ഗണേഷ് കുമാർ സ്വാഗതം പറഞ്ഞു. ഗ്രന്ഥശാല നേതൃത്വ സമിതി കൺവീനർ കൂടൽ ശോഭൻ, വായന ശാല സെക്രട്ടറി എൻ സി വിനോദ് എന്നിവർ സംസാരിച്ചു.