ഭാഗിക ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ 1000 ഗ്രൂപ്പുമായി പരിഷത്ത്
കണ്ണൂര്‍: കോവിഡ് 19 കാരണം ഭാഗിക ലോക്ക് ഡൗൺ കണ്ണൂരിൽ പ്രഖ്യാപിച്ചപ്പോൾ ഏറ്റവും പുതിയ കോവിഡ് വിവരങ്ങളും ആരോഗ്യ ശീലങ്ങളും ജനങ്ങളെ അറിയിക്കുന്നതിനും ആരോഗ്യ വിവരങ്ങളും പ്രശ്നങ്ങളും ആരോഗ്യ വകുപ്പിനെയും ജനപ്രതിനിധികളെയും തിരിച്ച് അറിയിക്കന്നതിനായി I000 ക്ലോസഡ് ഗ്രൂപ്പ് പരിഷത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ചു. VET0 TO KOVID 19 എന്നാണ് ക്യാമ്പയിന്റെ പേര് കണ്ണൂർ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ഇത്തരം ഗ്രൂപ്പുകൾ രൂപീകരിച്ചു കഴിഞ്ഞു. പരിഷത്തിന്റെ നേതൃത്വത്തിലുള്ള കോവിഡ് വിരുദ്ധ ടാസ്ക് ഫോഴ്സ് ഡോക്ടർമാരും പൊതുജനാരോഗ്യ വിദഗ്ദരുമാണ് ഏറ്റവും പുതിയ വിവരങ്ങൾ ഗ്രൂപ്പുകളിലേക്ക് രാവിലെയും വൈകുന്നേരവും ബുള്ളറ്റിൻ രൂപത്തിൽ കൈമാറുന്നത് ഒപ്പം അടിയന്തിര ഘട്ടങ്ങളിൽ ഫ്ലാഷ് ആരോഗ്യ വിവരങ്ങളും പുറത്ത് വിടും. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും പഞ്ചായത്ത് തലത്തിലും ടാസ്ക് ഫോഴ്സ് രൂപികരിച്ചു. നവ മാധ്യമം – വാട്സ് അപ്പ് – ഉപയോഗിച്ചാണ് വിവരങ്ങൾ ലഭ്യമാക്കുന്നത്.
സാമൂഹ്യ അകലവും വീടുകളിൽ തന്നെ കഴിയുവാൻ ഗവർമെന്റ് നിർദ്ദേശം വന്നതിന്റെ പശ്ചാത്തലത്തിലാണ് എല്ലാ പഞ്ചായത്തുകളിലും ആരോഗ്യ പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, വായനശാല പ്രവർത്തകർ കുടുംബശ്രീ, അധ്യാപകർ ചേർന്ന് നവ മാധ്യമ ഗ്രൂപ്പ് രൂപീകരിച്ചത്.