ഭാഷാസമരത്തിന് മലപ്പുറത്തിന്റെ ഐക്യദാർഢ്യ
മലപ്പുറം: ഭാഷാസമരത്തിന് ഐക്യദാർഢ്യവുമായി തിരുവോണനാളിൽ കുന്നുമ്മൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിനു മുന്നിൽ ഉപവാസ സമരം നടത്തി.
ഗ്രന്ഥശാലാ സംഘം സംസ്ഥാന കൗൺസിൽ അംഗം കെ പത്മനാഭൻ മാസ്റ്റർ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി വേണു പാലൂർ അധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡന്റ് വി വിനോദ് ആമുഖഭാഷ ണം നടത്തി. തൃക്കുളം കൃഷ്ണൻകുട്ടി, സി പി സുരേഷ് ബാബു, രാജേഷ് മോൻ ജി, പ്രൊഫ. പി ഗൗരി, സുനിൽ സി.എൻ, ഷംസാദ് ഹുസൈൻ, സോണിയ ഇ പ, ഡോ. എൻ രാജൻ, റസാഖ് പയമ്പോട്ട്, അനിൽ ചേലേമ്പ്ര, സന്തോഷ് വള്ളിക്കാട്, വി പി വാസുദേവൻ, പി രമേഷ് കുമാർ എന്നിവർ ഉപവാസസമരത്തെ അഭിസംബോധന ചെയ്തു.