ഭാഷാ സംരക്ഷണ പദയാത്ര
കാഞ്ഞങ്ങാട്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉത്രാട നാളിൽ ഭാഷാ സംരക്ഷണ പദയാത്ര നടത്തി. കെഎഎസ് ഉൾപ്പെടെയുള്ള പിഎസ്‍സി പരീക്ഷകൾ മാതൃഭാഷയിലും കൂടി നടത്തുക എന്നാവശ്യപ്പെട്ട് തിരുവനന്തപുരം പിഎസ്‍സി അസ്ഥാന മന്ദിരത്തിന് മുന്നിൽ നടക്കുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സമരം ഒത്തുതീർക്കാൻ അടിയന്തിരമായി സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ട് നടത്തിയ പദയാത്ര ഡോ. എ എം ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ പ്രസിഡണ്ട് കെ കെ രാഘവൻ അധ്യക്ഷത വഹിച്ചു. ബി.ജി.വി.എസ് ദേശീയ അധ്യക്ഷൻ ഡോ. സി രാമകൃഷ്ണൻ, എ എം ബാലകൃഷ്ണൻ, വി ടി കാർത്ത്യായണി, വി മധുസൂദനൻ, ഡോ. എം വി ഗംഗാധരൻ, പ്രദീപ് കൊടക്കാട്, പി യു ചന്ദ്രശേഖരൻ നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി കെ പ്രേംരാജ് സ്വാഗതവും എം രമേശൻ നന്ദിയും പറഞ്ഞു.