ഭൂതക്കണ്ണാടി – യുവസമിതി സംഗമം
കാസർഗോഡ്: ജില്ലയിലെ തൃക്കരിപ്പൂർ മേഖലാ ഭൂതക്കണ്ണാടി പൊള്ളപ്പൊയിൽ ബാലകൈരളി ഗ്രന്ഥാലയത്തിൽ വെച്ച് നടന്നു. പരിപാടിയിൽ പതിനഞ്ച് വിദ്യാർത്ഥികളടക്കം ഇരുപത്തിയഞ്ചോളം പേരാണ് പങ്കെടുത്തു. മറ്റ് കാരണങ്ങളാൽ പെട്ടെന്ന് നടത്തേണ്ടിവന്നു എന്നതുകൊണ്ട് പങ്കാളിത്തം ഉറപ്പുവരുത്തുന്നതിലും പ്രചരണപ്രവർത്തനത്തിലും കാര്യമായ പ്രയത്നം ഉണ്ടായിട്ടില്ല എന്ന് ജില്ലാകമ്മിറ്റി സ്വയം വിമർശനം നടത്തി. സംസ്ഥാനത്തുനിന്നും ലഭ്യമാക്കിയ മൊഡ്യൂൾ പ്രകാരം തന്നെയാണ് ഭൂതക്കണ്ണാടി നടന്നത്. രസകരമായിത്തന്നെ മഞ്ഞുരുക്കൽ കളികൾ നടന്നു. പ്രശ്നപ്പന്തിന്റെ ഭാഗമായി നല്ല ചർച്ചകളാണ് നടന്നത്. ബിനേഷ് മാഷിന്റെ ഇടപെടലും അവിന്റെ ക്രോഡീകരണവും ചർച്ചകളെ മികവുറ്റതാക്കി. ഉച്ചഭക്ഷണത്തിനുശേഷം യുവസമിതിയെയും ഇതുവരെ നടന്ന പ്രധാനപ്രവർത്തനങ്ങളെയും പരിചയപ്പെടുത്തുന്ന അവതരണം നടന്നു. അടുത്ത ഒരു വർഷത്തേക്കുള്ള മേഖലാകമ്മിറ്റി രൂപീകരിക്കുകയും തുടർപരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. ചർച്ചകള്‍ തങ്ങളുടെ ഇതുവരെയുള്ള പല തെറ്റിദ്ധാരണകളെയും തിരുത്തുകയും, പുതിയ അറിവുകൾ പകരുകയും ,ഏതൊരു കാര്യത്തെയും ശാസ്ത്രത്തിന്റെ രീതികളിലൂടെ ചിന്തിച്ചുനോക്കുക എന്ന ബോധ്യപ്പെടലിലേക്ക് ചെറുതായെങ്കിലും എത്തിച്ചേരാൻ സഹായകമായെന്ന അനുഭവം പങ്കിടലലോടെ ഭൂതക്കണ്ണാടി അവസാനിച്ചു.