മലയാളം പഠിക്കാത്തവര്‍ക്കും പ്രൈമറി അധ്യാപകരാകാം സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക

0

വയനാട്: ഹയര്‍സെക്കന്‍ഡറിതലംവരെ മലയാളം പഠിക്കാത്തവര്‍ക്കും എല്‍.പി, യു.പി. വിദ്യാലയങ്ങളില്‍ അധ്യാപകരാകാം എന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. ഹയര്‍സെക്കന്‍ഡറിതലം വരെ മലയാളം ഒരു വിഷയമായി പഠിക്കാത്തവര്‍ക്ക് എയ്ഡഡ്, സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അധ്യാപകരാകാന്‍ യോഗ്യതയുണ്ടായിരിക്കില്ലെന്ന മുന്‍ തീരുമാനം തിരുത്തിയാണ് വിദ്യാഭ്യാസവകുപ്പിന്റെ പുതിയ ഉത്തരവ്. നിയമസഭ പാസ്സാക്കിയ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സിലബസുകള്‍ പിന്തുടരുന്ന വിദ്യാലയങ്ങളും ഓറിയന്റല്‍ സ്‌കൂളുകളും ഉള്‍പ്പെടെ എല്ലായിടത്തും മലയാളപഠനം നിര്‍ബന്ധമാക്കിയുള്ള മാതൃഭാഷാനിയമത്തിന്റെ അന്തഃസത്തയെത്തന്നെ ചോദ്യം ചെയ്യുന്നതാണ് ഈ ഉത്തരവ്. മാതൃഭാഷാപഠനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം ഒട്ടും ആത്മാര്‍ത്ഥതയില്ലാതെയും തികച്ചും യാന്ത്രികമായും ആണെന്ന് സംശയിക്കേണ്ട സാഹചര്യമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. 2002ല്‍ ഇറക്കിയ ഉത്തരവിലാണ് മലയാളം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിബന്ധന ഉള്‍പ്പെടുത്തിയിരുന്നത്.‌

Leave a Reply

Your email address will not be published. Required fields are marked *