മലയാളത്തിനായി കോട്ടയത്ത് ഉപവാസ സമരം

0
കോട്ടയത്തെ ഉപവാസം ജോജി കൂട്ടുമ്മേൽ ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം: മാതൃഭാഷയെ സ്നേഹി ക്കുന്നതും പഠനവും പരീക്ഷയും മാതൃഭാഷയിൽ വേണമെന്ന് ആവശ്യപ്പെടുന്നതും ഭാഷാ മൗലികവാദമല്ലെന്ന് കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉപവാസ സമരത്തിൽ പങ്കെടുത്ത സാംസ്കാരിക പ്രവർത്തകർ അഭിപ്രായപ്പെട്ടു.
സാങ്കേതിക പദങ്ങൾ കൈകാര്യം ചെയ്യാനുള്ള മലയാള ഭാഷയുടെ ശേഷി ഇനിയും വർധിക്കേണ്ടതുണ്ട്. കഴിഞ്ഞ അരനൂറ്റാണ്ട് കാലം കൊണ്ട് ഈ രംഗത്ത് മലയാളം വലിയതോതിൽ വികസിച്ചിട്ടുണ്ട്. അത് ഇനിയും മുന്നോട്ട് പോകും. ആ നിലയ്ക്ക് ശാസ്ത്ര സാങ്കേതിക ആശയങ്ങൾ കൈകാര്യം ചെയ്യാൻ മലയാള ഭാഷയ്ക്ക് കഴിവില്ല എന്ന വാദത്തിന് അർത്ഥമില്ല.
ഏറ്റുമാനൂർ ബസ്‍സ്റ്റാൻഡിൽ ജില്ലാ പ്രസിഡന്റ് കെ എ രാജന്റെ അധ്യക്ഷതയിൽ നടന്ന യോഗം കേന്ദ്ര നിർവാഹക സമിതിയംഗം ജോജി കൂട്ടുമ്മേൽ ഉദ്ഘാടനം ചെയ്തു. പ്രൊഫ. സെബാസ്റ്റ്യൻ വട്ടമറ്റം, മലയാള ഐക്യവേദി പ്രവർത്തകരും അധ്യാപകരുമായ ഗീത തോട്ടം, അനിൽ കുമാർ, പു.ക.സ. ജില്ലാ സെക്രട്ടറി എൻ ചന്ദ്രബാബു, ഏറ്റുമാനൂർ കാവ്യ വേദി ചെയർമാൻ പി പി നാരായണൻ, എംജി യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് ജെ ലേഖ, പരിഷത്ത് ജില്ലാക്കമ്മിറ്റി അംഗങ്ങളായ പി പ്രകാശൻ, സി ശശി എന്നിവർ സംസാരിച്ചു. കവിയും പരസ്പരം മാസിക പത്രാധിപരുമായ ഔസേഫ്‌ ചിറ്റക്കാട്, കവി സുരേഷ് കുറുമുള്ളൂർ എന്നിവർ സ്വന്തം കവിതക
ൾ അവതരിപ്പിച്ചു. പി ആർ വേദവ്യാസ
ൻ മലയാള ഗാനാലാപനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *