മഴ നനഞ്ഞും അറിഞ്ഞും മാടായിപ്പാറയിൽ ക്യാമ്പ്
മാടായി മേഖലയില്‍ സംഘടിപ്പിച്ച മഴ നനയൽ ക്യാമ്പ് പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും സ്കോൾ കേരളയുടെ അസിസ്റ്റന്റ് ഡയരക്ടറുമായ ഡോ. ഖലീൽ ചൊവ്വ മാടായിപ്പാറയിൽ ഉദ്ഘാടനം ചെയ്തു. പി. നാരായണൻകുട്ടി (മാടായിപ്പാറ ഒരാമുഖം), ഹരിദാസൻ എൻ (മാടായിപ്പാറയുടെ ചരിത്ര പശ്ചാത്തലം), സന്തോഷ് കുമാർ ഇവി (പാരിസ്ഥിതിക പ്രശ്നങ്ങൾ മാടായിപ്പാറയിൽ), പ്രസാദ് പി.വി (ജന്തു വൈവിധ്യം) എന്നിവര്‍ അവതരണം നടത്തി. പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം എം.കെ. രമേഷ്കുമാർ, ബാലവേദി ജില്ലാ കൺവീനർ രാജേഷ് കെ എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി ഷിജു കെ.വി സ്വാഗതവും രവീന്ദ്രൻ തിടിൽ നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി 160വിദ്യാർത്ഥികൾ പങ്കെടുത്തു. വള്ളിക്കാട്, വകുന്ദപ്രദേശം, ജൂതക്കുളം, തെക്കിനാക്കിൻകോട്ട എന്നീ പ്രദേശങ്ങൾ സന്ദർശിച്ചു. ബിജു നെടുവാലൂര്‍, പി.കെ.വിശ്വനാഥൻ, ലക്ഷ്മണൻ പി.വി, സുനന്ദ് കെ, വിനോദിനി കെ, രാജീവൻ പി, പ്രദീപൻ വി.വി. എന്നിവർ നേതൃത്വം നൽകി.