മുരിയാട് കോൾ പുനരുജ്ജീവനം
തൃശ്ശൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആനന്ദപുരം യൂണിറ്റ്, മാതൃഭൂമി ആനന്ദപുരം വായനശാലയുടെ സഹകരണത്തോടെ ”call for KOLE” മുരിയാട് കോൾ – പുനർജ്ജീവനം എന്ന വിഷയത്തിൽ ഓപ്പൺ ഫോറം സംഘടിപ്പിച്ചു.
മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്റെ അദ്ധ്യക്ഷതയിൽ ഐ.ആർ.ടി.സി.ഡയറക്ടർ ഡോ. കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മുരിയാട് കായൽ – ആവാസവ്യവസ്ഥക്ക് കാലാവസ്ഥാവ്യതിയാനവും മാലിന്യവും മൂലം നേരീടുന്ന ഭീഷണി തന്റെ പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഡോ. പി ഒ നമീർ (വൈൽഡ് ലൈഫ് സ്റ്റഡീസ് വിഭാഗം മേധാവി, ഫോറസ്ട്രി കോളേജ് മണ്ണുത്തി), രാജു (സീറോ വേസ്റ്റ് ആന്റ് ക്ലൈമറ്റ് ആക്ഷന്‍ പ്രോഗ്രാം ഡയറക്ടർ, തണൽ) മാല്യങ്കര എസ്.എൻ.എം കോളേജിലെ ബോട്ടണി വിഭാഗം മേധാവി ഡോ. എം ജി സനിൽകുമാർ, ഡോ. സി പി ഷാജി, അഷ്ട വൈദ്യൻ തൈക്കാട്ട് മൂസ്, ഗവേഷണ വിദ്യാർത്ഥികളായ വിവേക്, റിയാസ് എന്നിവര്‍ വിഷയാവതരണം നടത്തി.
ജില്ലാ പഞ്ചായത്തംഗം ടി ജി ശങ്കരനാരായണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാർ, വൈസ് പ്രസിഡന്റ് നളിനി ബാലൻ, മാതൃഭൂമി ന്യൂസ് എഡിറ്റർ എം കെ കൃഷ്ണകുമാർ, റിപ്പോർട്ടർ രഞ്ജിത്ത് മാധവൻ, വായനശാല സെക്രട്ടറി സുനിൽ കുമാർ, പരിഷത്ത് മേഖലാ സെക്രട്ടറി പി പി മോഹൻദാസ്, ജോയിന്റ് സെക്രട്ടറി നിരൂപ്, മേഖലാ കമ്മറ്റിയംഗങ്ങളായ വി എ മോഹനൻ, ജെയ്മോൻ സണ്ണി, രജനി വി ജി, ആനന്ദപുരം യൂണിറ്റ് സെക്രട്ടറി സവിത ബാലകൃഷ്ണൻ, എ സി ചന്ദ്രൻ, പി ആർ ബാലൻ, ഡോ. കേസരി പ്രതാപ്, ഇന്ദു ടീച്ചർ, ഐ ജെ ബൈജു, ടി ആർ മനോഹരൻ എന്നിവർ സംസാരിച്ചു.